കോഴിക്കോട്: സിംഗിള്‍ ഡ്യൂട്ടിയുടേയും ഡീസൽ ക്ഷാമത്തിന്റേയും പേരിൽ കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടികുറയ്ക്കുകയാണ്. ബസുകള്‍ എത്താത്തതുമൂലം സ്ത്രീകളും കുട്ടികളും ഉള്പ്പെടുന്നയാത്രക്കാര് മണിക്കൂറുകളോളം കാത്തുനില്ക്കുന്ന അവസ്ഥയാണുള്ളത്. കെഎസ്ആര്‍ടിസി അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ കൃത്യമായ മറുപടി ലഭിക്കുന്നുമില്ല.
രാവിലെ ആറിനും ഏഴിനുമിടയിൽ ലിമിറ്റഡ് സ്റ്റോപ്പടക്കം മൂന്നോ നാലോ സർവീസു കളുണ്ടാ യിരുന്നത്കു റച്ചുദിവ സമായി കാണാനില്ല. ഇതുമൂലം ചെലവൂർ, വെള്ളിമാടുകുന്ന്, മലാപ്പറന്പ് ഇഖ്റ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി യാത്രക്കാരാണ് കുന്നമംഗലത്തും മറ്റും ബസ് കാത്തുനിൽക്കുന്നത്. കൃത്യസമയത്ത് ജോലിക്ക് ഹാജരാകാൻ കഴിയാതെ നിരവധി ജോലിക്കാർ ബുദ്ധിമുട്ടുകയാണ്.
വരുന്നതാകട്ടെ സൂപ്പർ ഫാസ്റ്റും ടിടി സർവീസുകളുമാണ്. ഇവയ്ക്കാകട്ടെ ഇവിടങ്ങളിലൊന്നും സ്റ്റോപ്പുമില്ല. ഇവയിൽ കയറിയാൽ അധിക ചാർജും കൊടുക്കണമെന്ന് മാത്രമല്ല നിർത്തി കിട്ടണ മെങ്കിൽ കണ്ടകട്റുടേയും ഡ്രൈവറുടേയും കനിവ് കിട്ടുകയും വേണം.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ന് കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട് ഭാഗത്തേക്ക് രാത്രി 10 മുതല്‍ ബസുകളില്ലാത്തതാണ് സ്ത്രീകളടക്കമുള്ള യാത്രക്കാരെ പ്രകോപിപ്പിച്ചത്. ഇവര്‍ മറ്റ് ബസുകള്‍ തടഞ്ഞതോടെ ഗത്യന്തരമില്ലാതെ കെഎസ്ആര്‍ടിസി അധികൃതര്‍ രാവിലെ പോകേണ്ട പാലക്കാട് ബസ് മണ്ണാര്‍ക്കാടുവരെ ഓടിക്കാന്‍ തയാറാവുകയായിരുന്നു.
എന്നാല്‍ മലയോരമേഖലകളിലേക്കുള്ള യാത്രയാണ് ഏറെ കഷ്ടം. പ്രതിഷേധവുമായി രംഗത്തെത്തിയാല്മാത്രമേ ബസ് ഓടിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നുള്ളു. തിരക്കേറിയ സമയങ്ങളില്‍പോലും ഇങ്ങനെ സര്വീസുകള്വെട്ടികുറയ്ക്കുന്നത് സ്വകാര്യബസുകളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നു.
സംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായി കോഴിക്കോട് ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന ഏതാനും ഓര്‍ഡിനറി സര്‍വീസുകള്‍ താമരശ്ശേരി ഡിപ്പോയിലേക്കു മാറ്റി. കോഴിക്കോട്ട് നിന്ന് രാവിലെ 6.40 ന് പുറപ്പെടുന്ന വയലട ഓര്‍ഡിനറി ബസ് രാത്രി ഏഴുമണിയോടെ കോഴിക്കോട്ട് ട്രിപ്പ് അവസനിപ്പിച്ച് പാവങ്ങാട് ഡിപ്പോയിലാണ് സ്റ്റേ ചെയ്തിരുന്നത്.
എന്നാല്‍ സിംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായി ബസ് താമരശ്ശേരിയിലേക്കു മാറ്റിയപ്പോള്‍ രാത്രികാല സ്റ്റേ താമരശ്ശേരിയിലേക്കു മാറ്റി. പകരം ഈ ട്രിപ്പ് താമരശ്ശേരിയിലേക്ക് മാറ്റി. ബസ് രാത്രിയില്‍ താമരശ്ശേരിയില്‍ നിര്‍ത്തിയിടുന്ന വിധത്തില്‍ ക്രമീകരിക്കുന്നതിനാണ് ട്രിപ്പ് കട്ട് ചെയ്തത്. ഇങ്ങനെ ക്രമീകരിക്കുമ്പോള്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കെഎസ്ആര്‍ടിസി പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.
ബസുകള്‍ ഡിപ്പോ മാറിയതോടെ ജീവനക്കാര്‍ക്കും മാറ്റം വന്നു. നേരത്തെ കോഴിക്കോട് ഡിപ്പോയിലുള്ള ജീവനക്കാരാണ് ഈ ബസുകളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നതെങ്കില് ഇപ്പോള്‍ താമരശ്ശേരി ഡിപ്പോയിലെ ജീവനക്കാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
പുതിയ മാറ്റം സര്‍വീസുകളെ ബാധിക്കുകയും ചെയ്തു. അരേതസമയം താമരശ്ശേരി ഡിപ്പോയില്‍ ഷഡ്യൂള്‍ പ്രകാരം ഓടിക്കുന്നതിനുള്ള ബസുകളൂടെ എണ്ണം കുറവാണ്. ഒരു ഷെഡ്യൂളിനു ഒന്നില്‍ കൂടുതല്‍ ബസുകള്‍ വേണ്ട അവസ്ഥയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാല്‍ എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാന്നാണ് യാത്രക്കാരുടെ ആവശ്യം.