കോഴിക്കോട്: രണ്ടുദിവസം കൊണ്ട് ലക്ഷങ്ങളുടെ നഷ്ടം വന്നിട്ടും കെഎസ്ആര്‍ടിസിക്ക് കുലുക്കമില്ല. ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ബിഎസ്എന്‍എല്‍ ഫോണ്‍ കണക്ഷന് റദ്ദാക്കിയ സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ ഒന്നര മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ മാനേജ്മെന്റ് തയാറായിട്ടില്ല.
ബില്ല് അടയ്ക്കാന്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ നെറ്റ് കണക്ഷന് റദ്ദാക്കുകയും രണ്ടു ദിവസം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടര്‍ മുടങ്ങുകയും ചെയ്തു. ഒരു ദിവസം 85,000 രൂപ വരെ വരുമാനം കിട്ടുന്ന കൗണ്ടറാണ് രണ്ടു ദിവസം പ്രവര്ത്ത രഹിതമായത്. മൂന്നു മാസത്തെ ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്നാണ് കണക്ഷന് റദ്ദാക്കിയത്.
കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുമ്പോള് സ്ഥാപനത്തിന് നഷ്ടമുണ്ടാക്കിയവര്ക്കെതിരേ നടപടി വേണമെന്ന ആവശ്യം പല കോണില്‍നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റ് തയ്യാറായില്ലെന്ന ആക്ഷേപം ശക്തമാണ്.
അതേസമയം സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഇടക്കിടെ പ്രവര്ത്തനക്ഷമമല്ലാതാക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. കെഎസ്ആര്‍ടിസിയില്‍ റിസര്‍വേഷന്‍ ലഭിക്കാതാകുമ്പോള്‍ യാത്രക്കാര്‍ മറ്റുവഴികള്‍ തേടും. ഇതിന് ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരും കൂട്ടുനില്‍ക്കുന്നു.