കെഎസ്ആർടിസി ജോലിയോട് താല്പര്യം കുറയുന്നു ; ജീവനക്കാരിൽ പലരും മറ്റു തൊഴിൽ തേടി പോകുന്നു;  അവധിയെടുത്തും അല്ലാതെയും വിദേശത്തേക്ക് കടന്നവർ  നൂറിലേറെപ്പേർ; കെഎസ്ആർടിസിയിൽ ഇപ്പോൾ നടക്കുന്നത്

 കെഎ​സ്ആ​ർ​ടി​സി സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ സ​ർ​വീ​സി​ലു​ള്ള ഒ​രു വി​ഭാ​ഗം ജീവനക്കാർ ദീ​ർ​ഘ അ​വ​ധി​യി​ൽ ഇ​പ്പോ​ഴും വി​ദേ​ശ​ത്ത് ക​ഴി​യു​ന്നു. കോട്ടയം ജി​ല്ല​യി​ൽ 40 ഡ്രൈ​വ​ർ​മാ​രും 60 ക​ണ്ട​ക്ട​ർ​മാ​രും ഇ​ത്ത​ര​ത്തി​ൽ വി​ദേ​ശ​ത്തു​ക​ഴി​യു​ന്ന​താ​യി വി​വി​ധ ഡി​പ്പോ​ക​ളി​ലെ ജീ​വ​ന​ക്കാ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു. ഒ​രു ദി​വ​സം ജോ​ലി ചെ​യ്ത​വ​ർ മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ ജോ​ലി ചെ​യ്ത് അ​വ​ധിക്ക് ക​ത്ത് കൊ​ടു​ത്തും കൊ​ടു​ക്കാ​തെ​യും വി​ദേ​ശം പ​റ്റി​യ​വ​ർ ഇ​ക്കൂ​ട്ട​രി​ലു​ണ്ട്.

പ​ല​ ത​വ​ണ വ​കു​പ്പു​ത​ല നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും മ​റു​പ​ടി കി​ട്ടാ​ത്ത​തും വി​ലാ​സ​ക്കാ​ര​നെ ക​ണ്ടെ​ത്താ​തെ വ​ന്ന​തി​നാ​ൽ മെ​മ്മോ തി​രി​ച്ചു​വ​ന്ന​തു​മാ​യ വി​വി​ധ സം​ഭ​വ​ങ്ങ​ളാ​ണ് ഡി​പ്പോ​ക​ളി​ലു​ള്ള​ത്. ഗ​ൾ​ഫി​ലും യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും ക​ഴി​യു​ന്ന ജീ​വ​ന​ക്കാ​രു​ടെ നി​ല​വി​ലു​ള്ള വി​ലാ​സം ക​ണ്ടെ​ത്താ​നും സാ​ധി​ക്കു​ന്നി​ല്ല. വി​ര​മി​ക്കു​ന്ന​തി​നു മു​ന്പു തി​രി​കെ ജോ​ലി​യി​ലെ​ത്തി നാ​ട്ടി​ൽ പെ​ൻ​ഷ​ൻ​ വാ​ങ്ങാ​ൻ ത​ന്ത്രം മെ​ന​യു​ന്ന​വ​രും ഇ​ക്കൂ​ട്ട​രി​ലു​ണ്ട്.

കെഎ​സ്ആ​ർ​ടി​സി​യു​ടെ ദ​യ​നീ​യാ​വ​സ്ഥ​യി​ൽ മ​നം​നൊ​ന്തും ഭാ​വി ഇ​രു​ള​ട​ഞ്ഞ​താ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലും നി​ര​വ​ധി ജീ​വ​ന​ക്കാ​ർ മ​റ്റ് ജോ​ലി​ക​ൾ തേ​ടി​പ്പോ​കു​ക​യാ​ണ്. ജി​ല്ല​യി​ൽ മാ​സ​വും ശ​രാ​ശ​രി അ​ഞ്ചു സ്ഥി​രം ജോ​ലി​ക്കാ​ർ വീ​തം മ​റ്റു തൊ​ഴി​ൽ​തേ​ടി പോ​കു​ന്ന​താ​യി വി​വി​ധ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. പെ​ൻ​ഷ​ൻ മു​ട​ക്കം പ​തി​വാ​യ​തോ​ടെ പി​രി​ഞ്ഞു​പോ​ക​ലി​ന്‍റെ എ​ണ്ണം കൂ​ടി. അ​ടു​ത്ത​ി​ടെ നി​യ​മ​നം കി​ട്ടി​യ​വ​ർ​ക്ക് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ സ​ന്പ്ര​ദാ​യ​ത്തോ​ട് താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​രു​മാ​ണ്.

സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ൽ ക​ണ്ട​ക്ട​റും ഡ്രൈ​വ​റും ക്ല​ർ​ക്കു​മാ​യി ജോ​ലി കി​ട്ടി​യ​വ​ർ വീ​ണ്ടും പി​എ​സ്‌‌സി പ​രീ​ക്ഷ എ​ഴു​തി മ​റ്റ് ജോ​ലി അ​വ​സ​രം തേ​ടു​ക​യാ​ണ്. ഇ​ത​ര റാ​ങ്ക് ലി​സ്റ്റു​ക​ളി​ൽ ഇ​ടം​നേ​ടി​യ​വ​ർ ആ ​ജോ​ലി കി​ട്ടി​യാ​ലു​ട​ൻ കെഎ​സ്ആ​ർ​ടി​സി വി​ടാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു. പ്ര​ത്യേ​കി​ച്ചും വ​നി​താ ക​ണ്ട​ക്ട​ർ​മാ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​നും ജോ​ലി ക​ന​ത്ത ഭാ​ര​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ പോ​യാ​ൽ രാ​ത്രി​താ​മ​സം ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​യാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്.

ആ​ശ്രി​ത​നി​യ​മ​നം ല​ഭി​ച്ച നൂ​റി​ലേ​റെ​പ്പേ​ർ ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​ർ മാ​ത്രം എ​ങ്ങ​നെ​യും സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന താ​ൽ​പ്പ​ര്യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു.മു​ൻ​പ് പ​ത്തു വ​ർ​ഷ​ത്തി​നു മേ​ൽ ജോ​ലി ചെ​യ്ത എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും സ്ഥി​ര​പ്പെ​ടു​ത്താ​റു​ണ്ടാ​യി​രു​ന്നു. ഇ​നി എം​പാന​ൽ​കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത അ​ട​ഞ്ഞ​തോ​ടെ ഈ ​വി​ഭാ​ഗ​ക്കാ​രും മ​റ്റ് ജോ​ലി​സാ​ധ്യ​തക​ളി​ലേ​ക്കു മാ​റു​ക​യാ​ണ്. സ​മീ​പ​ഭാ​വി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ വ​ലി​യ കു​റ​വ് കെഎ​സ്ആ​ർ​ടി​സി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts