കോട്ടയം: റൂട്ട് ദേശസാത്കരണത്തിന്റെ പേരില്‍ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഏറ്റെടുക്കുന്ന ആവേശം സര്‍വീസ് മുടക്കമില്ലാതെ നടത്തുന്നതില്‍ കെഎസ്ആര്‍ടിസിക്കില്ല.
കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന റൂട്ടുകളില്‍ ഓടിയിരുന്ന 12 സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് കെഎസ്ആര്‍ടിസി ഏറ്റെടുത്തിരുന്നു. ഇതിലെ രാത്രികാല സര്‍വീസുകള്‍ ഏറെയും അവസാനിപ്പിച്ചു.
കോട്ടയത്തുനിന്ന് രാത്രി ഓരോ മണിക്കൂര്‍ ഇടവിട്ട് നടത്തിയിരുന്ന സര്‍വീസ് കോവിഡ് കാലത്തു നിലച്ചതാണ്. രാത്രി സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ കെകെ റോഡില്‍ രാത്രി 9.30നു ശേഷം ബസില്ല. ലാഭകരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍വീസ് പുനരാരംഭിക്കാത്തത്.
രാത്രി 11നും 12.30നും കട്ടപ്പനയിലേക്കുള്ള സര്‍വീസും കെഎസ്ആര്‍ടിസി മുടക്കി. കുമളിയില്‍നിന്ന് കോട്ടയത്തേക്കുള്ള രാത്രി സര്‍വീസും കെഎസ്ആര്‍ടിസി ഉപേക്ഷിച്ചതു യാത്രക്കാരെ വലയ്ക്കുന്നു.