കെഎ​സ്ആ​ർ​ടി സി ​കൂ​ടു​ത​ൽ കു​ട്ടി​ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും; ആദ്യ സർവീസ് പ​ത്ത​നാ​പു​രം -കു​ര-മൈ​ലം -കൊ​ട്ടാ​ര​ക്ക​ര റൂ​ട്ടി​ൽ



ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി കൂ​ടു​ത​ൽ കു​ട്ടി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. ഇ​തി​ന്‍റെ ട്ര​യ​ൽ റ​ൺ മ​ന്ത്രി കെ.​ബി. ഗ​ണേ​ശ്കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റു ന​ഗ​ര​ങ്ങ​ളി​ലും അ​നാ​യ​സം സ​ർ​വീ​സ് ന​ട​ത്താ​ൻ മി​നി ബ​സു​ക​ൾ​ക്ക് ക​ഴി​യു​മെ​ന്ന​തി​നാ​ലാ​ണ് ഈ ​തീ​രു​മാ​നം.

വ​ലി​യ ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത എ​ന്നാ​ൽ നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന റൂ​ട്ടു​ക​ളി​ൽ മി​നി ബ​സ് ഓ​ടി​ക്കും.
ടാ​റ്റ​യു​ടെ എ​ൽ​പി 712 സീ​രി​സ് 120 ബ​സു​ക​ളാ​ണ് വാ​ങ്ങു​ന്ന​ത്. 32സീ​റ്റു​ക​ളു​ള്ള 8, 63 മീ​റ്റ​ർ നീ​ള​വും 2.3 മീ​റ്റ​ർ വീ​തി​യും 18 സി ​എം ഫ്ലോ​ർ ഉ​യ​ര​വു​മു​ള്ള​താ​ണ് ഈ ​ബ​സു​ക​ൾ.

നോ​ൺ എ ​സി ആ​ണ് ഈ ​എ​ൽ പി ​വാ​ത​ക ഇ​ന്ധ​ന ബ​സു​ക​ൾ. ഡീ​സ​ൽ ചി​ല​വ് കു​റ​യ്ക്കാ​നും ഇ​ടു​ങ്ങി​യ റോ​ഡു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്താ​നും ജ​ന​സാ​ന്ദ്ര​ത കു​റ​ഞ്ഞ മേ​ഖ​ല​ക​ളി​ലേ​യ്ക്ക് സ​ർ​വീ​സ് വ്യാ​പി​ക്കാ​നും ലാ​സ്റ്റ് മൈ​ൽ ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഈ ​വാ​ത​ക ഇ​ന്ധ​ന ബ​സു​ക​ൾ ഉ​പ​ക​രി ങ്ങു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്.

കെ ​എ​സ് ആ​ർ​ടി​സി വാ​ങ്ങു​ന്ന മി​നി ബ​സു​ക​ളി​ൽ പ​ബ്ലി​ക് അ​ഡ്ര​സിം​ഗ് സി​സ്റ്റം, ഡാ​ഷ് ബോ​ർ​ഡ് കാ​മ​റ, എ​ൽ ഇ ​ഡി ടി ​വി വി​ത്ത് മ്യൂ​സി​ക്, പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നു​മു​ള്ള സൗ​ക​ര്യം എ​ന്നി​വ​യും സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം ബ​സു​ക​ൾ ഓ​ർ​ഡി​ന​റി​യാ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

യാ​ത്ര​ക്കാ​ർ​ക്ക് നി​ന്നും യാ​ത്ര ചെ​യ്യാം. ഗ​താ​ഗ​ത മ​ന്ത്രി ഇ​ന്ന​ലെ ട്ര​യ​ൽ റ​ൺ ന​ട​ത്തി​യ ബ​സ് മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ​പ​ത്ത​നാ​പു​ര​ത്തെ യൂ​ണി​റ്റി​ന് കൈ​മാ​റും. ഈ ​ബ​സ് പ​ത്ത​നാ​പു​രം -കു​ര-മൈ​ലം -കൊ​ട്ടാ​ര​ക്ക​ര റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തും.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment