ആലുവ: സ്വകാര്യ ബസുകാര്‍ വിദ്യാര്‍ഥികളോടു മോശമായി പെരുമാറുന്നതിനെപ്പറ്റി പലപ്പോഴും പരാതികള്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ സ്വന്തം കെഎസ്ആര്‍ടിസി ബസിലും വിദ്യാര്‍ഥികള്‍ക്ക് രക്ഷിയാല്ലാതെ വന്നാല്‍…ആലുവപറവൂര്‍ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത യാത്രക്കാര്‍ കണ്ടത് വനിതാ കണ്ടക്ടറുടെ ഗുണ്ടായിസമാണ്. മനയ്ക്കപ്പടി മാതാ കോളേജില്‍ പരിക്ഷയ്ക്ക്‌പോയ വിദ്യാര്‍ത്ഥികളോടായിരുന്നു കണ്ടക്ടറുടെ ഗുണ്ടായിസം.
വിദ്യാര്‍ത്ഥികള്‍ രണ്ട് ടിക്കറ്റ് ചോദിച്ചപ്പോള്‍ മൂന്നെണ്ണം കൊടുക്കുകയായിരുന്നു. തങ്ങള്‍ ആവശ്യപ്പെട്ടത് രണ്ടു ടിക്കറ്റ് ആണെന്നും ഒരെണ്ണത്തിന്റെ കാശ് തിരികെ ചോദിക്കുകയും ചെയ്തപ്പോഴാണ് കണ്ടക്ടര്‍ ക്ഷുഭിതയായത്. വിദ്യാര്‍ത്ഥികളെ പറവൂര്‍ക്കവലയില്‍ ഇറക്കിവിടാനും ശ്രമിക്കുകയും ചെയ്തു. ഇതോടെ ബസിലെ മറ്റു യാത്രക്കാര്‍ ഇടപെടുകയായിരുന്നു. ഇത് ചോദ്യംചെയ്ത മറ്റു യാത്രക്കാരോടും വനിതാ കണ്ടക്ടര്‍ കയര്‍ത്തു. ഇതോടെ സംഭവം വഷളാകുകയായിരുന്നു.
ഒടുവില്‍ ആലുവ പോലീസ് എത്തുകയും കണ്ടക്ടറെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോകുകയും ചെയ്തു. ഇതോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. എന്നാല്‍ കണ്ടക്ടര്‍ക്ക് ഉണ്ടായ എന്തോ മാനസിക പ്രശനം കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നുംതങ്ങള്‍ക്ക് ഇതില്‍ പരാതിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുകയും ചെയ്തതോടെ പോലീസ് കണ്ടക്ടറെ വെറുതെ വിടുകയായിരുന്നു.