കൊട്ടാരക്കര: കേരളത്തിലെ ഏറ്റവും നീളംകൂടിയ ബസ് വെസ്റ്റി ബുള്‍ ബസ് കൊട്ടാരക്കരയിലെത്തി. തിരുവനന്തപുരത്തു നിന്നാണ് 17 മീറ്റർ നീളം വരുന്ന ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത്.
കേരളത്തില്‍ കെ എസ് ആര് ടി സി ക്ക് മാത്രമാണ് ഇത്തരമൊരു ബസ് സ്വന്തമായി ഉള്ളത്. പേരൂര്‍ക്കട -തിരുവനന്തപുരം -ആറ്റിങ്ങല്‍ സര്‍വിസ് നടത്തിയിരുന്ന ബസാണ് കൊട്ടാരക്കര വരെ നീട്ടിയത്.
കൊറോണ സാഹചര്യത്തില്‍ 57 സിറ്റിംഗ് കപ്പാസിറ്റി യില്‍ മാത്രമാണ് യാത്ര അനുവദിച്ചിട്ടുള്ളത്. നീലയും വെള്ളയും നിറമാണ് ബസിന്. അശോക ലൈലാന്റിന്റെ ആറു സിലിണ്ടര്‍ ടര്‍ബോ ഇന്റര്‍ കൂള്‍ എന്ജിന് ആണ് ഉപയോഗിക്കുന്നത്.
ഇന്ധനമായി ഡീസല്‍ ഉപയോഗിക്കുന്ന ഈ ബസിനു ഒരു ലിറ്റര്‍ മൂന്ന് കിലോ മീറ്ററാണ് മൈലേജ്. ഫാസ്റ്റ് പാസഞ്ചറായി സര്‍വിസ് നടത്തുന്ന ബസ് യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് തിരുവനന്തപുരം കൊട്ടാരക്കര 83 രൂപയാണ്.