പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ. കെ എസ് ആർ ടി സി രൂപ മാറ്റം വരുത്തിയ ബസുകളിൽ ലൂബ് ഷോപ്പുകൾ ആരംഭിക്കുന്നു. പ്രമുഖ ഓയിൽ കമ്പിനികളുമായി സഹകരിച്ചാണ് സ്വപ്ന പദ്ധതിയെന്ന് കോർപ്പറേഷൻ വിശേഷിപ്പിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരിച്ച് സെർവോ ലൂബ്രിക്കന്റ്സാണ് വിപണിയിലെത്തിക്കുന്നത്. ഈ പദ്ധതി കേരളമാകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
കോർപ്പേറേഷന്റെ പ്രവർത്തനവൈവിധ്യവത്ക്കരണത്തിന്റേയും ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്റേയും ഭാഗമായാണ് ലൂബ്രിക്കന്റസുകളുടെ വിപണിയിലേയ്ക്കുള്ള കാൽവയ്പ്.
ഗുണമേന്മയും ന്യായവിലയുമാണ് കെ എസ് ആർ ടി സി യുടെ വാഗ്ദാനം.ഐ ഒ സി യുമായി ചേർന്ന് ആരംഭിക്കുന്നെ സെർവോ ലൂബ്രിക്കന്റ്സിന്റെ ആദ്യവില്പനശാല ആലുവയിൽ തുടങ്ങും.
ഉദ്ഘാടന ത്തോടനുബന്ധിച്ച് വൻ ഓഫറുകളുമുണ്ട്. തിരഞ്ഞെടുത്ത ലൂബ്രിക്കന്റ് ഉല്പന്നങ്ങൾക്ക് 20 ശതമാനം വരെ വിലക്കിഴിവ്, ഇരുചക്ര വാഹനങ്ങൾക്ക് സൗജന്യമായി ഓയിൽ ചേഞ്ച്, ആകർഷകമായസമ്മാന പദ്ധതികൾ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവ റീജിയണൽ വർക്ക് ഷോപ്പിൽ 21 – ന് ആദ്യ ലൂബ് ഷോപ്പിന്റെ ഉദ്ഘാടനം നടത്തും.