നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസുകളുടെ ഷട്ടര്‍ താഴ്ത്തിയിട്ട ശേഷം പ്രണയലീലകളില്‍ ഏര്‍പ്പെട്ടിരുന്ന കമിതാക്കളെ പിങ്ക് പോലീസ് പൊക്കി. ആലപ്പുഴ കായംകുളത്തായിരുന്നു സംഭവം. ബസിനുള്ളില്‍ നിന്നും പിടികൂടിയ കമിതാക്കളെ പുറത്തെത്തിക്കുന്നത് കാണാന്‍ ബസ് സ്റ്റേഷനില്‍ കാഴ്ചക്കാരായി യാത്രക്കാരും തിങ്ങി നിറഞ്ഞു. പിടികൂടിയ പെണ്‍കുട്ടികളെ താക്കീത് ചെയ്ത് വിട്ടെങ്കിലും പിങ്ക് പോലീസിനോട് സിനിമാ സ്റ്റൈലില്‍ തട്ടിക്കയറി ഷൈന്‍ ചെയ്ത വിരുതനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ഇയാളെ പിന്നീട് കായംകുളം പൊലീസിന് കൈമാറി. സ്റ്റേഷനില്‍ എത്തിച്ച ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വ്യാഴാഴ്ച്ച ഉച്ച കഴിഞ്ഞ് കായംകുളം കെ എസ്ആര്ടിസി ബസ് സ്റ്റേഷനിലാണ് സംഭവം.ബസുകള്‍ പ്രണയ ലീലകള്‍ക്ക് താവളമാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ പിങ്ക് പോലീസ് സ്റ്റേഷനില്‍ എത്തി ബസുകള്‍ പരിശോധിക്കുകയായിരുന്നു. കെഎസ്ആര് ടി സി സ്റ്റേഷന് അധികൃതരും പരാതി നല്‍കിയിരുന്നു. ഷട്ടര്‍ അടച്ചിട്ട ബസുകളില്‍ കയറി പരിശോധിച്ചപ്പോഴാണ് കമിതാക്കളെ പിടികൂടിയത്.
സര്‍വീസ് ആരംഭിക്കാന്‍ കൂടുതല്‍ സമയം സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകളാണ് ഇവര്‍ താവളമാക്കിയത്. ബസ് പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഇവര്‍ അടുത്ത ബസിലേക്ക് ചേക്കേറും. പിടിയിലായവര്‍ കോളേജ് വിദ്യാര്‍ത്ഥികളും യുവതി യുവാക്കളുമാണ്. ബസ് സ്റ്റേഷനില്‍ പിങ്ക് പോലീസും കായംകുളം പോലീസും ചേര്‍ന്ന് നിരീക്ഷണം ശക്തമാക്കാനും തീരുമാനമുണ്ട്.