പൊൻകുന്നം: കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയുടെ മണക്കടവ് ഫാസ്റ്റ് ബസിൽ അഞ്ചു കുപ്പി വിദേശമദ്യം കടത്തിയ സംഭവത്തിൽ രണ്ടു ജീവനക്കാർക്കെതിരേ നടപടി.
പൊൻകുന്നം ഡിപ്പോയിലെ താത്കാലിക വിഭാഗം കണ്ടക്ടറായ ഇടക്കുന്നം സ്വദേശി ഫൈസലിനെ ജോലിയിൽ നിന്നു പിരിച്ചുവിടുകയും ഡ്രൈവർ വി.ജി. രഘുനാഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഈ മാസം 10ന് കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് കോഴിക്കോട് ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് 750 മില്ലിലിറ്റർ വീതമുള്ള അഞ്ചുകുപ്പി വിദേശമദ്യം കണ്ടക്ടറുടെ സീറ്റിനടിയിലെ ബോക്സിൽനിന്നും കണ്ടെടുത്തത്.
ഇവ എക്സൈസിനു കൈമാറി. ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരനായ ഫൈസൽ അന്ന് കണ്ടക്ടർ ഡ്യൂട്ടിയിലായിരുന്നു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഷാജിയാണ് നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്.