ചാത്തന്നൂർ: ശബരിമല മകരവിളക്ക് കാലത്തെ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരുടെ തിരക്ക് പരിഹരിക്കാനായി കുമളി യൂണിറ്റിലേക്ക് 43 ഓർഡിനറി സർവീസുകൾ താത്ക്കാലികമായി അനുവദിച്ചു. ദക്ഷിണ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് ബസുകൾ കുമളിയിലേക്ക് വിട്ടു കൊടുക്കുന്നത്.
കൂടാതെ കട്ടപ്പന ക്ലസ്റ്ററിന് കീഴിലുള്ള ഡിപ്പോകളിൽ നിന്നും ഏത് സമയവും അഞ്ചു ബസുകൾ വരെ കുമളിയിലേക്ക് അയയ്ക്കാൻ തയാറാക്കിയിരിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. കുമളി -കോഴിക്കാനം സ്പെഷൽ സർവീസു നടത്തുന്നതിനാണ് ബസുകൾ.
മലയോര പാതയും ഇടുങ്ങിയ ഒറ്റവരി റോഡുമായതിനാൽ ബസ് ബ്രേക്കു ഡൗണായാൽ ബ്ലോക്കുണ്ടാകുമെന്നതിനാൽ മെക്കാനിക്കൽ കണ്ടീഷൻ ഉറപ്പു വരുത്തിയ ബസുകളെ കുമളിയ്ക്ക് അയയ്ക്കാവൂ. ബസിന്റെ റെ ഗോവണിഇളക്കി മാറ്റിയിരിക്കണം. ഷോർട്ട് വീൽ, ഫാസ്റ്റ് പാസഞ്ചർ ബസുകൾ അയയ്ക്കരുത്.
ബസിനൊപ്പം അതിനാവശ്യമായ ക്രൂ, ടിക്കറ്റ് മെഷീൻ എന്നിവയും ബസിന്റെ മാതൃ ഡിപ്പോയിൽ നിന്നയയ്ക്കണമെന്നുമാണ് ഉത്തരവ്.
പ്രദീപ് ചാത്തന്നൂർ