ശ​ബ​രി​മ​ലയ്ക്ക് ബ​സു​ണ്ട്; ട​യ​റും ഡീ​സ​ലും സ്പെയർ പാർട്സുമില്ല; അയ്യപ്പൻമാർക്ക് വിരിവയ്ക്കാൻ ഇടംപോലുമില്ലാതെ  കോട്ടയം ഡിപ്പോയുടെ അവസ്ഥ കഠിനം തന്നെ

കോ​ട്ട​യം: ട​യ​റും ഡീ​സ​ലും സ്പെ​യ​ർ​പാ​ർ​ട്സു​മി​ല്ലാ​ത്ത​തി​നാ​ൽ ക​ഐ​സ്ആ​ർ​ടി​സി​യു​ടെ മ​ണ്ഡ​ല​കാ​ല സ​ർ​വീ​സ് ഇ​ഴ​യു​മെ​ന്ന് ആ​ശ​ങ്ക. വി​വി​ധ ഡി​പ്പോ​ക​ളി​ൽ​നി​ന്നു കോ​ട്ട​യ​ത്ത് എ​ത്തി​ക്കു​ന്ന ബ​സു​ക​ൾ മെ​ച്ച​പ്പെ​ട്ട ട​യ​റു​ക​ളി​ട്ടു വ​രാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ കോ​ട്ട​യ​ത്ത് സ്പെ​ഷ​ൽ സ​ർ​വീ​സി​ന് അ​യ​യ്ക്കു​ന്ന ബ​സു​ക​ൾ​ക്ക് വേ​ണ്ടി​ട​ത്തോ​ളം ട​യ​റു​ക​ളി​ല്ല.

പു​തി​യ ട​യ​റു​ക​ൾ ഒ​രു മാ​സ​മാ​യി കോ​ട്ട​യ​ത്ത് ല​ഭി​ക്കു​ന്നി​ല്ല. അ​ടു​ത്ത​യി​ടെ ബോ​ഡി ചെ​യ്തു വ​ന്ന ബ​സു​ക​ളി​ൽ ഒ​ഴി​കെ തേ​ഞ്ഞ ട​യ​റു​ക​ളാ​ണ് ഏ​റെ​യും. കോ​ട്ട​യ​ത്ത് അ​ധി​ക​മാ​യി എ​ത്തു​ന്ന 50 ബ​സു​ക​ൾ​ക്കു​ള്ള ഡീ​സ​ൽ ക്വോ​ട്ട പ്ര​ത്യേ​ക​മാ​യി എ​ത്തി​യി​ല്ലെ​ങ്കി​ൽ സ​ർ​വീ​സ് മു​ട​ങ്ങും.

നി​ല​വി​ൽ കു​മ​ളി, ചെ​ങ്ങ​ന്നൂ​ർ, മ​ല്ല​പ്പ​ള്ളി ഡി​പ്പോ ബ​സു​ക​ളും കോ​ട്ട​യ​ത്താ​ണ് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​ത്. ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സ് ബ​സു​ക​ൾ​ക്ക് ദി​വ​സം 1500 ലി​റ്റ​ർ ഡീ​സ​ൽ അ​ധി​ക​മാ​യി ല​ഭി​ക്ക​ണം. സ്പെ​യ​ർ പാ​ർ​ട്സു​ക​ളു​ടെ ക്ഷാ​മ​വും കോ​ട്ട​യ​ത്ത് രൂ​ക്ഷ​മാ​ണ്.

കോ​ട്ട​യം ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ശ​ബ​രി​മ​ല സ്പെ​ഷ​ൽ ബ​സു​ക​ൾ പാ​ർ​ക്കു ചെ​യ്യാ​നും വി​രി​പ്പ​ന്ത​ൽ ത​യാ​റാ​ക്കാ​നും സൗ​ക​ര്യ​മി​ല്ലെ​ന്ന​തും നി​ല​വി​ൽ പ​ര​മി​തി​യാ​ണ്.

Related posts