കാട്ടാക്കട : കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിൽ അച്ഛനെ മർദിച്ച കേസിൽ അറസ്റ്റിലായ കെഎസ്ആർടിസി ജീവനക്കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പോലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെടും. ചോദ്യം ചെയ്യുന്നത് തുടരണമെന്നും മറ്റ് പ്രതികളെ കൂടി കസ്റ്റഡിയിൽ എടുക്കാൻ ഇത് സഹായകരമാകുമെന്നുമാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഇനി മൂന്ന് പ്രതികളെ കൂടെ കിട്ടാനുണ്ട്.
നാലാം പ്രതി മെക്കാനിക്ക് എസ് അജികുമാറാണ് ഇന്നലെ പിടിയിലായത്. കൺസെഷൻ പുതുക്കാനായെത്തിയ അച്ഛനെയും മകളെയും യൂണിഫോമിൽ ആക്രമിച്ച ആളാണ് ഇപ്പോൾ പിടിയിലായ അജികുമാർ.
ആക്രമണ ദൃശ്യങ്ങളിൽ നീല യൂണിഫോമിൽ കണ്ട അജിയെ കേസിൽ ആദ്യം പ്രതി ചേർക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു.
പോലീസ് പ്രതി ചേർത്തതിന് പിന്നാലെ കെ എസ് ആർ ടി സി മാനേജ്മെൻറ് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പന്നിയോട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കണ്ടക്ടർ എൻ. അനിൽകുമാർ, ഓഫീസ് അസിസ്റ്റൻഡ് മിലിൻ ഡോറിച്ച് എന്നിവരാണ് പിടിയാലാകുള്ളത്