കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി മ​ർ​ദ​നം ; പ്ര​തി​ക​ളിൽ പലരും ജില്ല വിട്ടതായി സൂചന;  രക്ഷപ്പെടാൻ സഹായിച്ച ഒരാൾ പോലീസ് പിടിയിൽ


കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​ൺ​സ​ഷ​ൻ പു​തു​ക്കാ​നെ​ത്തി​യ അ​ച്ഛ​നെ​യും മ​ക​ളെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്രതികളിൽ പലരും ജില്ല വിട്ടതായി സൂചന.

കഴിഞ്ഞ ദിവസം പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​തി​ന് ഒ​രാ​ൾ പി​ടി​യി​ലായിരുന്നു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം സി.​പി. മി​ല​ൻ ഡോ​റി​ച്ചി​ന്‍റെ അ​ടു​ത്ത ബ​ന്ധു മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് ചി​ത്രാ​ല​യം വീ​ട്ടി​ൽ പ്ര​ദീ​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​ദീ​ഷി​നെ​തി​രെ കേ​സ്.

ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മി​ല​ൻ ഡോ​റി​ച്ചി​നെ പ്ര​ദീ​ഷ് സ്വ​ന്തം വാ​ഹ​ന​ത്തി​ൽ പീ​രു​മേ​ട് എ​ത്തി​ച്ചു​വെ​ന്നു അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

ഇ​തേ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മി​ല​ൻ ഡോ​റി​ച്ചി​നു പു​റ​മെ കെ​എ​സ്ആ​ർ​ടി​ഇ​എ സി​ഐ​ടി​യു യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യ ക​ണ്ട​ക്ട​ർ എ​ൻ.​അ​നി​ൽ​കു​മാ​ർ, ആ​ര്യ​നാ​ട് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എം. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ര​ൻ എ​സ്. അ​ജി​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ൾ.

ഇ​വ​രി​ൽ മൂ​ന്നു പേ​രും ജി​ല്ല വി​ട്ട​താ​യാ​ണ് സൂ​ച​ന. പ്ര​തി​ക​ൾ​ക്ക് അ​ഭ​യ​മൊ​രു​ക്കി​യ​ത് ഭ​ര​ണ​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​ണെ​ന്ന ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ.

പ്ര​തി​ക​ളെ പൊ​ലീ​സി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​മെ​ന്നു ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന നേ​ര​ത്തെ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കു​മെ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ ഉ​റ​പ്പി​ന്മേ​ൽ പ്ര​തി​ക​ൾ മു​ങ്ങി​യ​താ​ണെ​ന്നാ​ണ് സൂ​ച​ന‌.

അ​തേ​സ​മ​യം, പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​ണെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ബ​ന്ധു​ക്ക​ളി​ൽ ചി​ല​രു​മാ​യി പ്ര​തി​ക​ൾ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ന്‍റെ ചു​വ​ട് പി​ടി​ച്ചാ​ണ് കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ‌ം ന​ട​ന്ന ആ​ദ്യ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ക​ൾ നാ​ട്ടി​ൽ ഉ​ണ്ടാ​യി​ട്ടും അ​റ​സ്റ്റ് ചെ​യ്യാ​ൻ കാ​ട്ടാ​ക്ക​ട പോ​ലീ​സ് ത​യാ​റാ​കാ​ത്ത​തി​നെ​തി​രേ വി​മ​ർ​ശ​നം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​പ്പോ​ൾ കാ​ട്ടാ​ക്ക​ട ഇ​ൻ​സ്പെ​ക്ട​റെ ഒ​ഴി​വാ​ക്കി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ​ക്കു വേ​ണ്ടി കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment