പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ പുതിയ ബോർഡ് സെക്രട്ടറിയെ നിയമിച്ചു. ഉന്നത ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി നടത്തി കൊണ്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരന്റെ ഉത്തരവ്.
എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമനം ലഭിച്ച ആർ.ചന്ദ്രബാബുവാണ് പുതിയ ബോർഡ് സെക്രട്ടറി . എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എം.കെ.ശ്രീകുമാർ (സെൻട്രൽ സോൺ), സി.വി.രാജേന്ദ്രൻ (നോർത്ത് സോൺ) എന്നിവർ വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനങ്ങളും അധിക ചുമതല നല്കലും സ്ഥലം മാറ്റവും.
കെഎസ്ആർടി സി ജീവനക്കാർ കൂട്ടത്തോടെ വിരമിച്ച ദിവസം തന്നെ ഉന്നതതലത്തിൽ അഴിച്ചുപണി നടത്തികൊണ്ട് ഉത്തരവായതും ശ്രദ്ധേയമായി.എക്സിക്യൂട്ടീവ് ഡയറക്ടറു(ടെക് നിക്കൽ) ടെ ചുമതല വഹിച്ചിരുന്ന മെക്കാനിക്കൽ എഞ്ചിനീയർ ആർ.ചന്ദ്രബാബുവിനെ എക്സിക്യുട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ സ് ) ആയി നിയമിച്ചു.
ബോർഡ് സെക്രട്ടറിയായും സിഎംഡിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായും അദ്ദേഹത്തിന് ചുമതല നൽകിയിട്ടുണ്ട്.
എക്സിക്യൂട്ടീവ് ഡയറക്ടർ (വിജിലൻസ് ) ഷറഫ് മുഹമ്മദിനെ സെൻട്രൽ സോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി മാറ്റി നിയമിച്ചു.
ഈ ചുമതല വഹിച്ചുകൊണ്ടിരുന്ന എറണാകുളം ഡി ടി ഒ പി.എം. താജുദീൻ സാഹിബിനെ എറണാകുളം ഡി ടി ഒ ആയിനിയമിച്ചു.എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ സ് ) എം.ടി.സുകുമാരനെ എക്സിക്യുട്ടീവ് ഡയറക്ടർ (വിജിലൻസ് ) ആയി മാറ്റി നിയമനം നല്കി.
കെ. സ്വിഫ്റ്റിലെ ഡെപ്യൂട്ടി ടെക്നിക്കൽ മാനേജർ ഉല്ലാസ് ബാബുവിനെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ (ടെക്നിക്കൽ) അധിക ചുമതലയും ഫ്യൂവൽ സെല്ലിൻറെ ചുമതലയും നൽകിയിട്ടുണ്ട്. തൃശൂർ ഡിടി ഒ,കെ.ബി.സെബിനെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റുകയും എക്സിക്യൂട്ടീവ് ഡയറക്ടറു(നോർത്ത് സോൺ) ടെ ചുമതല നല്കുകയും ചെയ്തിട്ടുണ്ട്.