ജനങ്ങളാഗ്രഹിക്കുന്നവിധത്തില്‍ പുതിയബസുകള്‍ ഇറക്കി പൊതുഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍

ktm-fbrtc

വെളിയന്നൂര്‍:  കെഎസ്ആര്‍ടിസി  ഇപ്പോള്‍നേരിടുന്നപ്രതിസന്ധി മാസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്ന്  മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ജനങ്ങളാഗ്രഹിക്കുന്നവിധത്തില്‍ പുതിയബസുകള്‍ കെഎസ്ആര്‍ടി വാങ്ങി നിരത്തിലിറക്കി പൊതുഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള  നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.

മുന്‍ രാഷ്ടപതി ഡോ.കെ.ആര്‍ നാരായണന്റെ സ്മരണയ്ക്കായി ഇതുവഴിയുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് പുനരാംഭിക്കണമെന്ന് ഗവണ്‍മെന്റിനുമുന്നില്‍ നിവേദനം എത്തിയപ്പോള്‍ തന്നെ അനുവദിക്കുന്ന സ്ഥിതിയുണ്ടായതായും മന്ത്രി പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണ ഉറവിടമാലിന്യസംസ്കരണ പദ്ധതിയുടെ ഭാഗമായി മുഴുവന്‍ വീടുകളിലും പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഉഴവൂര്‍ വിജയന്‍ നിര്‍വ്വഹിച്ചു.

ജില്ലാ പഞ്ചായത്ത ്അംഗം അനിതാ രാജു, പഞ്ചായത്ത് പ്രസിഡന്റ്  തങ്കമണിശശി, വൈസ്പ്രസിഡണ്ട് സജേഷ് ശശി,  വത്സാ രാജന്‍,ശോഭാ നാരായണന്‍,രാജുജോണ്‍,സില്‍വി പങ്കജാക്ഷന്‍, വി.ജി വിജയകുമാര്‍,  എം.എന്‍ രാമകൃഷ്ണന്‍ നായര്‍,സണ്ണി പുതിയിടം,റീനാബാബു,എന്‍.പി സജി മോന്‍,ബിന്ദുരാഘവന്‍നായര്‍,കോമളം ,ഷിബി മത്തായി,വല്‍സ ജോസഫ്,കെ.ജി രാജന്‍, സി.കെ രാജേഷ്, എസ്.ശിവദാസപിള്ള, ജോമോന്‍ കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts