തിരുവനന്തപുരം: കെഎസ്ആർടിസി സമരത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് ജനങ്ങൾക്കെതിരായ യുദ്ധം. സമരത്തിന് യാതോരു ന്യായീകരണവുമില്ല. സമരക്കാർ കാണിച്ചത് മര്യാദകേടാണാണെന്നും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സമരത്തിന്റെ പേരിൽ നടന്നത് അക്രമമാണ്. വിഷയത്തിൽ സർക്കാർ ഇടപെട്ടിരുന്നു. എന്നാൽ സമരക്കാർ നിർത്തിയിട്ട ബസുകൾ മാറ്റാനായില്ല. ഒന്നും ചെയ്യാൻ പറ്റാതായത് ബസുകൾ തലങ്ങും വിലങ്ങും ഇട്ട് പോയതിനാൽ. സിഐടിയു തൊഴിലാളികൾ അവിടെയില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കുഴഞ്ഞുവീണ് മരിച്ച യാത്രക്കാർ സുരേന്ദ്രന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.