പരീക്ഷണം വിജയം; കെ​എ​സ്ആ​ർ​ടി​സിയി​ൽ ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​ര​ണം ഒ​ന്നു മുതൽ


പ്ര​ദീ​പ്ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ൽ പു​തി​യ ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​ര​ണം ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കും. നി​ല​വി​ൽ നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റു​ക​ളി​ൽ ന​ട​പ്പാ​ക്കി​യ മാ​തൃ​ക​യി​ലാ​ണ് സം​സ്ഥാ​ന​മാ​കെ ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​ത്. നി​ല​വി​ലെ അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ അ​സം​തൃ​പ്ത​രാ​ണ്.

പ​ല ഘ​ട്ട​ങ്ങ​ളി​ലും ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഇ​തി​നെ തി​രെ പ്ര​തി​ക​രി​ച്ചി​ട്ടു​മു​ണ്ട്. അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി കൊ​ണ്ട് ജീ​വ​ന​ക്കാ​രെ ദ്രോ​ഹി​ക്കാം എ​ന്ന​തി​ന​പ്പു​റം വ​രു​മാ​ന വ​ർ​ധ​ന​വ് നേ​ടാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ 17 – ന് ​ന​ട​ത്തി​യ അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യം ഗൗ​ര​വ​മാ​യ ച​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കി.​തൊ​ഴി​ലാ​ളി​സം​ഘ​ട​ന​ക​ൾ ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കി സ​ർ​വീ​സ് ന​ട​ത്തി വ​രു​മാ​ന വ​ർ​ധ​ന​വ് നേ​ടാം എ​ന്നാ​യി​രു​ന്നു സം​ഘ​ട​ന​ക​ളു​ടെ നി​ർ​ദ്ദേ​ശം.

ഇ​തി​നോ​ട് മാ​നേ​ജ്മെ​ന്‍റ് യോ​ജി​ക്കു​ക​യും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് യൂ​ണി​റ്റു​ക​ളി​ൽ ന​ട​പ്പാ​ക്കാ​നും അ​ത് വി​ല​യി​രു​ത്തി​യ ശേ​ഷം മ​റ്റ് യൂ​ണി​റ്റു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാം എ​ന്നു​മാ​യി​രു​ന്നു തീ​രു​മാ​നം.

ഇ​തി​ന്‍റെെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റു​ക​ളി​ൽ ക​ഴി​ഞ്ഞ 21 മു​ത​ൽ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ കൂ​ടി ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇ​ത് വി​ജ​യ​മാ​ണെ​ന്ന് ബോ​ധ്യ​മാ​യ​തി​ന്‍റെഅ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന മാ​കെ വ്യാ​പി​പ്പി​ക്കു​ന്ന​ത്.

എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് ഷെ​ഡ്യൂ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ നി​ർ​ദേശം ന​ല്കി​യി​ട്ടു​ണ്ട്. ഷെ​ഡ്യൂ​ളു​ക​ളു​ടെ ക​ര​ട് പ​ട്ടി​ക 20 -ന് ​മു​മ്പ് യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് ചീ​ഫ് ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.

Related posts

Leave a Comment