കോ​വി​ഡ് കാ​ല​യ​ള​വി​ല്‍ നി​ർ‌​ത്തി​വ​ച്ച സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം: ഹൈ​റേ​ഞ്ച് സെ​ക്ട​റി​ലേ​ക്കു രാ​ത്രി​കാ​ല സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണം; നിവേദനവുമായി യാത്രക്കാർ

ച​ങ്ങ​നാ​ശേ​രി: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍റി​ല്‍ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യി​ല്‍ യാ​ത്ര​ക്കാ​രും സം​ഘ​ട​ന​ക​ളും ഒ​ട്ടേ​റെ ആ​വ​ശ്യ​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​മ​ര്‍​പ്പി​ച്ചു.

കോ​വി​ഡ് കാ​ല​യ​ള​വി​ല്‍ നി​ര്‍​ത്തി​വ​ച്ച സ​ര്‍​വീ​സു​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും കോ​യ​മ്പൂ​ര്‍, ബം​ഗ​ളൂ​രു, മ​ധു​ര, പ​ഴ​നി, മൂ​ന്നാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഹൈ​റേ​ഞ്ച് സെ​ക്ട​റി​ലേ​ക്കു രാ​ത്രി​കാ​ല സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നു​ള്ള ദീ​ര്‍​ഘ​കാ​ല​മാ​യി ഉ​യ​രു​ന്ന ആ​വ​ശ്യ​ങ്ങ​ളും നി​വേ​ദ​ന​മാ​യി ല​ഭി​ച്ചു.

യാ​ത്ര​ക്കാ​രി​ല്‍​നി​ന്നു സ​മാ​ഹ​രി​ച്ച നി​വേ​ദ​ന​ങ്ങ​ൾ ബ​സ് പാ​സ​ഞ്ചേ​ഴ്സ് ഫോ​റം ക​ണ്‍​വീ​ന​ര്‍ പ്ര​ഫ. വി. ​രാ​ജ്മോ​ഹ​ന്‍ നാ​യ​ര്‍ ആ​ര്‍​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സി​ന് കൈ​മാ​റി. ജോ​ണ്‍ മാ​ത്യു മൂ​ല​യി​ല്‍, ജോ​ര്‍​ജ് മാ​ത്യു, ബെ​ന്നി സി. ​ചീ​ര​ഞ്ചി​റ, സു​രേ​ഷ് പു​ഞ്ച​ക്കോ​ട്ടി​ല്‍, ജോ​സ​ഫ് ക​ട​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ല​ഭി​ച്ച നി​വേ​ദ​ന​ങ്ങ​ളെ​ല്ലാം ഗ​താ​ഗ​ത​മ​ന്ത്രി​ക്കു കൈ​മാ​റും.

Related posts

Leave a Comment