പുറത്ത്നിന്ന് ആരും വേണ്ട​; താ​ത്കാ​ലി​ക ഡ്രൈ​വ​ര്‍​മാരും പി​എ​സ്‌​സി ലി​സ്റ്റി​ല്‍നി​ന്നു വേ​ണമെന്നു ഹൈക്കോടതി

കൊ​​​ച്ചി: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യി​​​ല്‍ ഇ​​​നി​​​യു​​​ള്ള താ​​​ത്കാ​​​ലി​​​ക ഡ്രൈ​​​വ​​​ര്‍​മാ​​​രു​​​ടെ നി​​​യ​​​മ​​​നം പോ​​​ലും പി​​​എ​​​സ്‌​​​സി ലി​​​സ്റ്റി​​​ല്‍നി​​​ന്നു വേ​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ണി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി താ​​​ല്കാ​​​ലി​​​ക ഡ്രൈ​​​വ​​​ര്‍​മാ​​​രെ നി​​​യ​​​മി​​​ച്ച​​​പ്പോ​​​ള്‍ പി​​​എ​​​സ്‌​​​സി ലി​​​സ്റ്റി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി പു​​​റ​​​ത്തു​​നി​​​ന്നു​​​ള്ള​​​വ​​​രെ​​​യാ​​​ണ് നി​​​യ​​​മി​​​ച്ച​​​തെ​​​ന്നാ​​​രോ​​​പി​​​ച്ച് റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി വേ​​​ണു​​​ഗോ​​​പാ​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് കോ​​ട​​തി നി​​​ര്‍​ദേ​​​ശം.

നി​​​ല​​​വി​​​ലു​​​ള്ള താ​​​ല്കാ​​​ലി​​​ക ഡ്രൈ​​​വ​​​ര്‍​മാ​​​രു​​​ടെ പ​​​ട്ടി​​​ക ന​​​ല്‍​ക​​​ണ​​​മെ​​​ന്നും പി​​​എ​​​സ്‌​​​സി ലി​​​സ്റ്റി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​രു​​​ടെ​​​യും അ​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ള്‍ വേ​​​ര്‍​തി​​​രി​​​ച്ച് ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​. നി​​​ല​​​വി​​​ലു​​​ള്ള സ​​​ര്‍​വീ​​​സ് ഷെ​​​ഡ്യൂ​​​ളു​​​ക​​​ള്‍, എം​​​പാ​​​ന​​​ലു​​​കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു വെ​​​ട്ടി​​​ക്കു​​​റ​​​ച്ച ഷെ​​​ഡ്യൂ​​​ളു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നും ചീ​​​ഫ് ജ​​​സ്റ്റീ​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​ശി​​ച്ചു.

എം​​​പാ​​​ന​​​ല്‍ ഡ്രൈ​​​വ​​​ര്‍​മാ​​​രെ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ​​​നു​​​സ​​​രി​​​ച്ച് പി​​​രി​​​ച്ചു​​​വി​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ഷെ​​​ഡ്യൂ​​​ളു​​​ക​​​ള്‍ വെ​​​ട്ടി​​​ക്കു​​​റ​​​യ്‌​​​ക്കേ​​​ണ്ടി വ​​​ന്നെ​​​ന്നും ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ താ​​​ല്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കേ​​​ണ്ടി വ​​​ന്നെ​​​ന്നും ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ണ്‍ ആ​​​യ​​​തി​​​നാ​​​ല്‍ 20 വ​​​രെ താ​​​ല്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യോ​​​ഗി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി വ്യ​​​ക്ത​​​മാ​​​ക്കി.

താ​​​ല്കാ​​​ലി​​​ക ഡ്രൈ​​​വ​​​റാ​​​യി ജോ​​​ലി നോ​​​ക്കാ​​​ന്‍ പി​​​എ​​​സ്‌​​​സി ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ര്‍ ത​​​യാ​​​റാ​​​യി​​​രു​​​ന്നി​​​ട്ടും ഇ​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി താ​​​ല്കാ​​​ലി​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യെ​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ആ​​​രോ​​​പി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കാ​​​ന്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്.

Related posts