തിരുവനന്തപുരം: വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് സീസണിൽ തീർഥാടനത്തിനെത്തുന്ന വിഐപികൾക്കായി കെഎസ്ആർടിസി പ്രത്യേക വാഹന സൗകര്യമൊരുക്കുമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. നിലയ്ക്കൽ മുതൽ പന്പവരെയായിരിക്കും പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തുകയെന്നും തച്ചങ്കരി പറഞ്ഞു.
അതേസമയം, ഈ സീസണിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ഉൾപ്പെടെ നടപ്പാക്കി ടിക്കറ്റിംഗ് സംവിധാനം പൂർണമായും കന്പ്യൂട്ടർ വൽക്കരിക്കാനും തീരുമാനമായിട്ടുണ്ട്. പന്പ-നിലയ്ക്കൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിലായിരിക്കും ഈ വർഷം ഇതിന് അനുമതി നൽകുക.