കൊച്ചി: കെഎസ്ആർടിസിയിലെ താത്കാലിക ജീവനക്കാർക്കെതിരെ വീണ്ടും ഹൈക്കോടതി. താത്കാലിക പെയിന്റർമാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവ്. 90 എംപാനൽ ജീവനക്കാരെ ജൂണ്‍ മൂപ്പതിനകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
പിഎസ്സി പട്ടികയിൽ ഉൾപ്പെട്ടവർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. നേരത്തെ 1,565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട് പിഎസ്സി റാങ്ക് ലിസ്റ്റ് വഴി പുതിയ നിയമനങ്ങൾ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.