സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​ത്… പാ​ലാ കെ​എ​സ്ആ​ർ​ടി​സിക്ക് ഇന്നലെ റി​ക്കാ​ർ​ഡ് ക​ള​ക്‌​ഷ​ൻ; 52 ബ​​സു​​ക​​ളി​​ൽ നി​​ന്നാ​​യി  ഖ​​ജ​​നാ​​വി​​ലേ​​ക്ക് എ​​ത്തി​​ച്ച​​ത് 15ലക്ഷം

പാ​​ലാ: മു​​ട​​ങ്ങി​​ക്കി​​ട​​ന്ന വേ​​ത​​ന​​മെ​​ല്ലാം വൈ​​കി​​യാ​​ണെ​​ങ്കി​​ലും ല​​ഭി​​ച്ച പാ​​ലാ കെ​​എ​​സ്ആ​​ർ​​ടി​​സി ഡി​​പ്പോ​​യി​​ലെ ജീ​​വ​​ന​​ക്കാ​​ർ കോ​​ർ​​പ​​റേ​​ഷ​​നു നേ​​ടി​​ക്കൊ​​ടു​​ത്ത​​ത് വ​​മ്പ​​ൻ വ​​രു​​മാ​​നം.

ഡി​​പ്പോ​​യ്ക്ക് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത് 56 ഷെ​​ഡ്യൂ​​ളി​​ന് 12 ല​​ക്ഷ​​ത്തി​​ൽ​​പ​​രം​​ രൂ​​പ​​യാ​​ണ്. എ​​ന്നാ​​ൽ ഇ​​ന്ന​​ലെ 52 ബ​​സു​​ക​​ളി​​ൽ നി​​ന്നാ​​യി കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ഖ​​ജ​​നാ​​വി​​ലേ​​ക്ക് പാ​​ലാ ഡി​​പ്പോ എ​​ത്തി​​ച്ച​​ത് 15,03,661 രൂ​​പ​​യാ​​ണ്

. ഓ​​രോ ബ​​സി​​നു​​മാ​​യി ശ​​രാ​​ശ​​രി 28,916 രൂ​​പ വീ​​തം ഡി​​പ്പോ​​യ്ക്ക് ല​​ഭി​​ച്ചു. ഒ​​രു കി​​ലോ​​മീ​​റ്റ​​റി​​ന് (ഇ​​പി​​കെ​​എം) 57.68 രൂ​​പ​​യും. 124.31 % നേ​​ട്ട​​മാ​​ണ് ജീ​​വ​​ന​​ക്കാ​​രും ഡി​​പ്പോ അ​​ധി​​കൃ​​ത​​രും ചേ​​ർ​​ന്ന് ക​​ള​​ക്ട് ചെ​​യ്ത​​ത്.

വെ​​ളു​​പ്പി​​ന് 5.40 ന് ​​തു​​ട​​ങ്ങു​​ന്ന കോ​​ട്ട​​യം ചെ​​യി​​നി​​ൽ ഉ​​ള്ള ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ർ സ​​ർ​​വീ​​സാ​​ണ് ഉ​​യ​​ർ​​ന്ന ക​​ള​​ക്‌​​ഷ​​ൻ നേ​​ടി​​യ​​ത്. 34,263 രൂ​​പ ഈ ​​ബ​​സി​​ന് ല​​ഭി​​ച്ചു. 11.09.22-ൽ ​​സം​​സ്ഥാ​​ന​​ത്തെ ഡി​​പ്പോ​​ക​​ളി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ക​​ള​​ക്‌​​ഷ​​നാ​​ണ് ഇ​​ന്ന​​ലെ പാ​​ലാ​​യി​​ലേ​​ത്.

നൂ​​റി​​ൽ പ​​രം ബ​​സു​​ക​​ളും ഉ​​യ​​ർ​​ന്ന വ​​രു​​മാ​​ന​​വും ല​​ഭി​​ച്ചി​​രു​​ന്നി​​ട്ടും പാ​​ലാ​​യി​​ൽ​​നി​​ന്നു ബ​​സു​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ പി​​ൻ​​വ​​ലി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പി​​ൻ​​വ​​ലി​​ച്ച ബ​​സു​​ക​​ൾ തി​​രി​​കെ ല​​ഭ്യ​​മാ​​ക്കി സ​​ർ​​വീ​​സു​​ക​​ൾ പു​​ന​​രാ​​രം​​ഭി​​ച്ച് യാ​​ത്ര​​ക്കാ​​രു​​ടെ യാ​​ത്രാ ആ​​വ​​ശ്യം നി​​റ​​വേ​​റ്റാ​​ൻ അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​വ​​ണ​​മെ​​ന്ന് പാ​​സ​​ഞ്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ജ​​യ്സ​​ൺ മാ​​ന്തോ​​ട്ടം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Related posts

Leave a Comment