ഓർമവേണം, നാളെ നിങ്ങളും പെൻഷൻകാരാകും ..! പാ​ലാ​യി​ൽ നി​ന്ന് എറണാകുളത്തേക്കുള്ള കെഎസ്ആർടിസി സമയക്രമം പാലിക്കുന്നില്ല; യാ​ത്ര​ക്കാ​ർ നെ​ട്ടോ​ട്ട​ത്തി​ൽ

 

കോ​ട്ട​യം: കെഎ​സ്ആ​ർ​ടി​സി ബ​സ് സ​മ​യ​ക്ര​മീ​ക​ര​ണം പാ​ലി​ക്കാ​ത്ത​തു യാ​ത്ര​ക്കാ​രെ വ​ലയ്ക്കുക്കു​ന്നു. പാ​ലാ ഡി​പ്പോ​യി​ൽ നി​ന്നും പു​ല​ർ​ച്ചെ 5.25നു ​എ​റ​ണാ​കു​ള​ത്തി​നു പു​റ​പ്പെ​ടു​ന്ന ബ​സാ​ണു സ​മ​യ​ക്ര​മീ​ക​ര​ണം പാ​ലി​ക്കാ​ത്ത​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

പാ​ലാ​യ്ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി ആ​ളു​ക​ളാ​ണു ഈ ​ബ​സി​നെ ആ​ശ്ര​യി​ച്ചു യാ​ത്ര ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ഈ ​സ​മ​യ ക്ര​മീ​ക​ര​ണം പാ​ലി​ക്കാ​ത്ത​തി​നാ​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണു ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി ക​ഴി​യു​ന്പോ​ഴേ​ക്കും യാ​ത്ര​ക്കാ​ർ ഡി​പ്പോ​യി​ൽ എ​ത്തു​ന്പോ​ൾ ബ​സ് പോ​യ​ല്ലോ​യെ​ന്ന മ​റു​പ​ടി​യാ​ണു ല​ഭി​ക്കു​ന്ന​ത്.

പു​ല​ർ​ച്ചെ​യു​ള്ള എ​റ​ണാ​കു​ളം സ​ർ​വീ​സി​നു​ശേ​ഷം പീ​ന്നി​ട് 6.05നാ​ണു അ​ടു​ത്ത ബ​സ് എ​റ​ണാ​കു​ള​ത്തി​നു പു​റ​പ്പെ​ടു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ബ​സ് ഫാ​സ്റ്റ് പാ​സ​ഞ്ച​റാ​യ​തി​നാ​ൽ ചാ​ർ​ജും കൂ​ടു​ത​ലാ​ണ്. ബ​സ് സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​തി​നെ സം​ബ​ന്ധി​ച്ചു എ​ടി​ഒ​യ്ക്കും ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്്ട​ർ​ക്കും പ​രാ​തി ന​ല്കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ബ​സ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തി​ലും 30 മി​നി​റ്റ് മു​ന്പാ​യി ട്രി​പ്പ് ആ​രം​ഭി​ക്കു​ന്ന​തു കു​റു​പ്പ​ന്ത​റ​യി​ൽ നി​ന്നും സ്വ​കാ​ര്യ ബ​സു​ക​ളോ​ടു മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന​തി​നാ​ണെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നും ബ​സി​ന്‍റെ സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്ന കാ​ര്യം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും കെ​ടി​യു​സി എം ​ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​ൻ. ര​മേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

 

Related posts