“നാട്ടിൻപുറം ബൈ ആനപ്പുറം’…ഉ​ല്ലാ​സ​യാ​ത്ര വ​ൻ​വി​ജ​യം; പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി


പാ​ല​ക്കാ​ട്: ഉ​ല്ലാ​സ​യാ​ത്ര പ​ദ്ധ​തി വി​ജ​യ​മാ​യ​തോ​ടെ പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി.ജി​ല്ല​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ​എ​സ്ആ​ർ​ടി​സി ക​ഴി​ഞ്ഞ 14 നാ​ണ് ജി​ല്ല​യി​ലെ ആ​ദ്യ ഉ​ല്ലാ​സ യാ​ത്ര​യ്ക്ക് ’നാ​ട്ടി​ൻ​പു​റം ബൈ ​ആ​ന​പ്പു​റം’ എ​ന്ന പേ​രി​ൽ തു​ട​ക്ക​മി​ട്ട​ത്.

പാ​ല​ക്കാ​ട് – നെ​ല്ലി​യാ​ന്പ​തി ഉ​ല്ലാ​സ യാ​ത്ര​യ്ക്ക് ആ​ദ്യ​ദി​നം മൂ​ന്ന് ബ​സു​ക​ളി​ലാ​യി 104 പേ​ർ പ​ങ്കെ​ടു​ത്തു.21 ന​കം മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ടൂ​ർ പാ​ക്കേ​ജി​ൽ 10 ബ​സു​ക​ളി​ലാ​യി 364 പേ​രാ​ണ് ഉ​ല്ലാ​സ​യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​തെ​ന്ന് ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ടി.​എ. ഉ​ബൈ​ദ് അ​റി​യി​ച്ചു.

വ്വ​ര​യാ​ടു​മ​ല, സീ​താ​ർ​കു​ണ്ട്, കേ​ശ​വ​ൻ​പാ​റ വ്യൂ ​പോ​യ​ന്‍റു​ക​ൾ, ഗ​വ. ഓ​റ​ഞ്ചു ഫാം, ​പോ​ത്തു​പാ​റ ടീ ​എ​സ്റ്റേ​റ്റ്, പോ​ത്തു​ണ്ടി ഡാം ​എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യും പ്ര​ഭാ​ത ഭ​ക്ഷ​ണം, ഉ​ച്ച​യൂ​ണ്, വൈ​കീ​ട്ടു​ള്ള ചാ​യ, ല​ഘു​ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടു​ന്ന പാ​ക്കേ​ജി​ൽ ഒ​രാ​ൾ​ക്ക് 600 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

നെ​ല്ലി​യാ​ന്പ​തി ഉ​ല്ലാ​സ യാ​ത്ര വ​ൻ​വി​ജ​യ​മാ​യ​തോ​ടെ കൂ​ടു​ത​ൽ ടി​ക്ക​റ്റി​ത​ര വ​രു​മാ​ന സാ​ധ്യ​ത​ക​ളും കെഎ​സ്ആ​ർടിസി പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.ത​ന​​യ കു​റെ സ്ഥ​ല​ങ്ങ​ൾ ജി​ല്ല​യി​ൽ ത​ന്നെ ഉ​ള്ള​തി​നാ​ൽ ടൂ​റി​സ​ത്തി​നു ത​ന്നെ​യാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

അ​ട്ട​പ്പാ​ടി​യി​ലേ​ക്കും പാ​ല​ക്കാ​ട​ൻ ചു​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ മ​ന​സ്‌​സി​ലാ​ക്കി യാ​ത്ര സം​ഘ​ടി​പ്പി​ക്കാ​നും സം​സ്ഥാ​നാ​ന്ത​ര യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ച്ചാ​ൽ പ​റ​ന്പി​ക്കു​ളം മേ​ഖ​ല​യി​ലേ​ക്കും ഇ​ത്ത​ര​ത്തി​ൽ ടൂ​ർ പാ​ക്കേ​ജു​ക​ൾ ആ​രം​ഭി​ക്കും.തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​ല​യ്ക്ക​പ്പാ​റ​യി​ലേ​ക്കും ഉ​ട​നെ ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

സ​ഞ്ചാ​രി​ക​ൾ നേ​രി​ട്ട് പോ​കു​ന്ന​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ ചെ​ല​വി​ലാ​ണ് കെഎ​സ്​ആ​ർടിസി​യു​ടെ ഉ​ല്ലാ​സ​യാ​ത്ര. മി​ത​മാ​യ നി​ര​ക്കി​ൽ ഗു​ണം കു​റ​യാ​തെ​യു​ള്ള ഭ​ക്ഷ​ണം ഇ​തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Related posts

Leave a Comment