പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സി ചീഫ് ഓഫീസിൽ നടപ്പാക്കിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം വ്യാപിപ്പിക്കുന്നു.
തിരുവനന്തപുരം നോർത്ത് ജില്ലാ ഓഫീസിലും നെടുമങ്ങാട്, വിഴിഞ്ഞം, പൂവ്വാർ , കാട്ടാക്കട ഡിപ്പോ കളിലുമാണ് ഇപ്പോൾ നടപ്പാക്കുന്നത്.
ഈ ഓഫീസുകളിൽ വ്യാഴാഴ്ച മുതൽ ഹാജർ പഞ്ചിംഗ് സംവിധാനത്തിലൂടെയാണ് രേഖപ്പെടുത്തേണ്ടത്. വേതനം ഉൾപ്പെടെ അനുവദിക്കുന്നത് പഞ്ചിംഗ് രേഖകൾ അവലംബിച്ചായിരിക്കും.
പഞ്ചിംഗ് ഇങ്ങനെ
ഫോട്ടോ പതിച്ച പുതിയ പ്ലാസ്റ്റിക് തിരിച്ചറിയൽ കാർഡ് പഞ്ചിംഗ് മെഷീന്റെ റീഡറിന്റെ തൊട്ടടുത്ത് കാണിക്കണം. സ്ക്രീനിൽ ആധാർ കാർഡിന്റെ അവസാനത്തെ എട്ട് അക്കങ്ങൾ തെളിഞ്ഞു വരും.
നീല വെളിച്ചം കത്തുമ്പോൾ വിരൽ പതിക്കണം. ഒ.കെ. സിഗ്നൽ തെളിഞ്ഞാൽ ഹാജർ ഉറപ്പായി. പുതിയ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഇങ്ങനെയാണ്.
മാസത്തിൽ മൂന്ന് മണിക്കൂർ സൗജന്യ സമയം
ഒരു മാസത്തിൽ നിശ്ചിത ജോ ലി സമയത്ത് വൈകി വരുന്നതിനും നേരത്തെ പോകുന്നതിനും മൂന്ന് മണിക്കൂർ അനുവദിച്ചിട്ടുണ്ട്.
ഇതിൽ ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ സമയം അനുവദിക്കില്ല. 10 മിനിട്ട് വൈകി എത്താനോ 10 മിനിട്ട് നേരത്തെ പോകാനോ കഴിയും.
പക്ഷേ ഇതും ഒരു മാസത്തിൽ മൂന്ന് മണിക്കൂർവരെമാത്രമേകഴിയുകയുള്ളൂ . ചീഫ് ഓഫീസിൽ ചൊവ്വാഴ്ച രാവിലെ ഇതിന് തുടക്കമാവും.