ചാത്തന്നൂര്‍: കെഎസ്ആര്‍ടിസി പത്തനാപുരം യൂണിറ്റ് അടച്ചു പൂട്ടുന്നു. യൂണിറ്റിലുള്ള ബസുകളും സര്‍വീസുകളും തൊട്ടടുത്തുള്ള ഡിപ്പോകളിലേക്ക് കൈമാറാന്‍ ഓപ്പറേഷന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി.
പത്തനാപുരം ഗ്രാമ പഞ്ചായത്തുമായുള്ള പ്രശ്നങ്ങളാണ് യൂണിറ്റ് നിര്‍ത്തലാക്കുന്നതിന് കാരണമായിട്ടുള്ളത്. 39 സര്‍വീസുകളാണ് പത്തനാപുരം ഡിപ്പോയിലുള്ളത്.
ഗ്രാമ പഞ്ചായത്ത് വിട്ടു കൊടുത്ത 1.40 ഏക്കര്‍ സ്ഥലത്തും കെട്ടിടത്തിലുമാണ്കെഎസ്ആര്ടിസിഡിപ്പോ പ്രവര്‍ത്തിക്കുന്നത്.
15 വര്‍ഷത്തേയ്ക്കാണ് ഈ സ്ഥലവും കെട്ടിടങ്ങളും ഗ്രാമ പഞ്ചായത്ത് കെ എസ്ആര്‍ടിസിക്ക് വിട്ടു കൊടുത്തിരുന്നത്.
പത്തനാപുരം ഗ്രാമപഞ്ചായത്ത് കെഎസ്ആര്‍ടിസിക്ക് പകരം സ്ഥലം കണ്ടെത്തി നല്കുന്ന മുറയ്ക്ക് സ്ഥലം പഞ്ചായത്തിന് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി തിരികെ നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിലും കരാറിലും അന്ന് സൂചിപ്പിച്ചിരുന്നു.