ചാത്തന്നൂർ: കെഎസ്ആർടിസി യിലെ വിരമിച്ച ജീവനക്കാർക്ക് ജൂൺ മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 70,16,00,534 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.
പെൻഷൻ തുക നേരിട്ട് വിതരണം ചെയ്യുന്നതിനായി കെഎസ്ആർടിസി എം ഡിയുടെ പേരിലാണ് പണം അനുവദിച്ചത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലും പെൻഷൻ നേരിട്ടാണ് വിതരണം ചെയ്തത്.
പെൻഷൻ വിതരണം നടത്തി കൊണ്ടിരുന്നത് സഹകരണ ബാങ്കുകൾ മുഖേനയായിരുന്നു. സഹകരണ ബാങ്കുകൾ കൂടുതൽ പലിശ ആവശ്യപ്പെട്ടതിനാൽ ആറ് മാസമായി സഹകരണ ബാങ്കുകൾ മുഖേനയുള്ള പെൻഷൻ വിതരണം നിർത്തിവെച്ചിരിക്കയാണ്.