മാന്നാർ: കെഎസ്്ആർടിസി ശന്പളവും പെൻഷനും കൃത്യസമയത്ത് നൽകുവാൻ ഗവർണർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവേദനം. ഇവരുടെ ശന്പളവും പെൻഷനും കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന ദയനീയ ജീവിതത്തെ കുറിച്ച് തെളിവുകൾ നിരത്തി മനുഷ്യാവകാശ പ്രവർത്തകനും ഐക്യകർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.എൻ. നെടുവേലിയാണ് ഗവർണർക്ക് നിവേദനം നൽകിയത്.
ഗൗരവതരവും മാനുഷിക പരിഗണന അർഹിക്കുന്നതുമായ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഗവണ്മെന്റ് അഡ്മിനിസ്്രടേഷൻ സെക്രട്ടറിക്ക് രാജ്ഭവനിൽ നിന്നും നിർദേശം നൽകിയിട്ടുണ്ടെന്നും ശന്പളവും പെൻഷനും മുടങ്ങാതിരിക്കുവാൻ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് ഹർജിക്കാരനായ പി.എൻ. നെടുവേലിയെ അറിയിക്കണമെന്നുമുള്ള നിർദേശം നൽകിയിട്ടുണ്ടെന്ന് നിവേദനത്തിന് മറുപടിയായി ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു.