കൊച്ചി: പെര്‍മിറ്റ് പുതുക്കാത്ത 140 കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിച്ച സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ റൂട്ട് കെഎസ്ആര്‍ടിസി എറ്റെടുക്കുന്നു.
നേരത്തെയും കെഎസ്ആര്‍ടിസി ഇത്തരത്തില്‍ സ്വകാര്യ ബസുകളുടെ റൂട്ടുകള്‍ ഏറ്റെടുത്തിരുന്നു. സമാനരീതിയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഓടിക്കാന്‍ തന്നെയാണ് ഇക്കുറിയും കെഎസ്ആര്‍ടിസിയുടെ തീരുമാനം.
140 കിലോമീറ്ററില്‍ താഴെ ഓടാന്‍ പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ പലതും ദൂരപരിധി ലംഘിച്ച് സര്‍വീസ് നടത്തിയിരുന്നു. ഇതിനെതിരേ പരാതി ഉയരുകയും പെര്‍മിറ്റ് പുതുക്കുന്നതിന് തടസം നേരിടുകയും ചെയ്തിരുന്നു.
എന്നാല്‍ യാത്രക്കാരുടെ ദുരിതം ചൂണ്ടിക്കാട്ടി ബസ് ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചതോടെ താല്‍ക്കാലികമായി പെര്‍മിറ്റ് പുതുക്കി നല്കി.
ഇത്തരം ബസുകളുടെ വിവരങ്ങളാണ് നിലവില്‍ ആര്‍ടി ഓഫീസുകളില്‍നിന്നും കെഎസ്ആര്‍ടിസി ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ ശേഖരിക്കുന്നത്.
കോവിഡിനെത്തുടര്‍ന്ന് കട്ടപ്പുറത്തിരിക്കുന്ന 748 ബസുകള്‍ അറ്റകുററപ്പണി നടത്തി നാല് മാസത്തിനുള്ളില്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസാക്കി ഈ റൂട്ടുകളില്‍ ഓടിക്കാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം.
അതേസമയം ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന പ്രദേശങ്ങളില്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ജനങ്ങള്‍ക്ക് പ്രയോജനപ്പെടില്ലെന്നും സാധരണക്കാര്‍ക്ക് ഇത് സാമ്പത്തിക ബുദ്ധിമുട്ട് വരുത്തുമെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു.