സ്വന്തംലേഖകൻ
തൃശൂർ: കെഎസ്ആർടിസി ഡിപ്പോയിൽ പൊതുജനങ്ങൾക്കായി പെട്രോൾ പന്പു തുടങ്ങുന്നു. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
ഓണ സമ്മാനമെന്ന നിലയിൽ പെട്രോൾ പന്പിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ അധികൃതർ. റിംഗ്റോഡിനോട് ചേർന്ന് ഗ്യാരേജിന് പിൻവശത്തായാണ് പെട്രോൾ പന്പ് ആരംഭിക്കുന്നത്.
ഇതിനായി ഗ്യാരേജ് പൊളിക്കും. പൈതൃക മതിലും പൊളിച്ചു മാറ്റേണ്ടി വരും. പന്പിൽ പെട്രോളും ഡീസലിനും പുറമേ ചാർജിംഗ് സ്റ്റേഷനും പ്രകൃതി വാതകവും നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്.
എല്ലാ സൗകര്യങ്ങളോടും കൂടിയാകും പെട്രോൾ പന്പ് തുറക്കുക. കഐസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് രക്ഷിക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ കഐസ്ആർടിസി സ്റ്റാൻഡുകളോട് ചേർന്ന് പെട്രോൾ പന്പുകൾ തുടങ്ങാൻ തീരുമാനിച്ചത്.
കെഎസ്ആർടിസി സ്റ്റാൻഡിന്റെ പരിസരത്ത് വേറെ പെട്രോൾ പന്പുകൾ ഇല്ലാത്തതിനാൽ വിൻ വിജയകുമാകുമെന്ന പ്രതീക്ഷയാണ് അധികാരികൾക്ക്.
വർക്്ഷോപ്പ് ചാലക്കുടി ഡിപ്പോയിലേക്ക് മാറ്റാനാണ് ധാരണ. ജില്ലയിൽ ഇനി ഒരു വർക്്ഷോപ്പ് മാത്രമേ ഉണ്ടാകൂ. ചെറിയ കേടുപാടുകൾ തീർക്കാൻ തൃശൂർ സ്റ്റാൻഡിൽ സൗകര്യമുണ്ടാകും.
സ്ഥലം പന്പിന് നൽകുന്പോൾ ബസുകൾ ഇടുന്നതിന് മറ്റു സ്ഥലങ്ങളും പ്രയോജനപ്പെടുത്തേണ്ടി വരും. നേരത്തെ ശക്തൻസ്റ്റാൻഡിന് സമീപം കഐസ്ആർടിസിക്ക് സ്ഥലം നൽകുമെന്നൊക്കെ ധാരണയുണ്ടായിരുന്നെങ്കിലും നാളിതുവരെയായി ലഭിച്ചിട്ടില്ല. റിംഗ് റോഡിന് സ്ഥലമെടുത്തപ്പോൾ പകരം സ്ഥലം നൽകാമെന്നായിരുന്നു ധാരണ.