പേടിച്ച് വിറച്ച് വിദ്യാർഥിനി..! ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാർഥിനിയെ സ്റ്റോപ്പിലിറാക്കാതെ കെഎസ്ആർടിസി; മകളറിയിച്ചതിനെ തുടർന്ന് പിതാവ് പോലീസുമായെത്തി ബസിന് കൈകാട്ടിയിട്ടും നിർത്താതെ ബസ് ; ഒടുവിൽ ബസിനെ പിൻതുടർന്ന് ജീ​പ്പ് കു​റു​കെ​യി​ട്ട് പെൺകുട്ടിയെ പുറത്തിറക്കി

പ​യ്യോ​ളി: ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്ത വി​ദ്യാ​ര്‍​ഥിനി​യെ അ​ര്‍​ധ​രാ​ത്രി സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്താ​തെ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ക്രൂ​ര​ത. ഒ​ടു​വി​ല്‍ ഇ​രു​പ​ത് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഹൈ​വേ പോ​ലീ​സ് ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ വാ​ഹ​ന​മി​ട്ട് ബ​സ് ത​ട​ഞ്ഞ് വി​ദ്യാ​ര്‍​ഥിനി​യെ ഇ​റ​ക്കി. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യ്ക്ക് പാ​ല​യി​ലെ എ​ന്‍്ട്ര​ന്‍​സ് കോ​ച്ചിം​ഗ് സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് പ​യ്യോ​ളി​യി​ലെ വീ​ട്ടി​ലേ​ക്ക് എ​ടി​സി 234 കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​യ​റി​യ​താ​യി​രു​ന്നു വി​ദ്യാ​ര്‍​ഥിനി.

ഓ​ണ്‍​ലൈ​ന്‍ വ​ഴി ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റ് കോ​ഴി​ക്കോ​ട് വ​രെ​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ബ​സ് കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ണ്ടെ​ന്നു മ​ന​സ്സി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ക​ഴി​ഞ്ഞ​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​നി പ​യ്യോ​ളി​ക്കു​ള്ള ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ക​ണ്ണൂ​രി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് എ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് നൂ​റ്റി​പ​തി​നൊ​ന്ന് രൂ​പ ന​ല്‍​കി ടി​ക്ക​റ്റ് എ​ടു​ക്കു​ക​യും ചെ​യ്തു.

പ​യ്യോ​ളി​യി​ല്‍ കാ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന പി​താ​വി​നോ​ട് സ്റ്റോ​പ്പ് സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത വി​ദ്യാ​ര്‍​ഥിനി മൊ​ബൈ​ല്‍ വ​ഴി ധ​രി​പ്പി​ച്ചു. ഇ​ദ്ദേ​ഹം ഉ​ട​ന്‍ പ​യ്യോ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ചെ​ന്ന് കാ​ര്യം അ​വ​ത​രി​പ്പി​ച്ചു. ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പി​താ​വും ചേ​ര്‍​ന്ന് പ​യ്യോ​ളി​യി​ല്‍ പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ബ​സിന് കൈ​കാ​ണി​ച്ചെ​ങ്കി​ലും ബ​സ് നി​ര്‍​ത്താ​തെ പോ​യി.

ഉ​ട​ന്‍ ത​ന്നെ പ​യ്യോ​ളി പോ​ലീ​സ് മൂ​രാ​ട് ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സി​നോ​ട് ബ​സ് ത​ട​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വി​ടെ​യും ബ​സ് നി​ര്‍​ത്തി​യി​ല്ല. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് സ​ന്ദേ​ശം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ ചോ​മ്പാ​ല കു​ഞ്ഞി​പ്പ​ള്ളി​യി​ല്‍ പോ​ലീ​സ് വാ​ഹ​നം കു​റു​കെ​യി​ട്ട് ബ​സ് ത​ട​യു​ക​യാ​യി​രു​ന്നു.

ബ​സി​ന് പി​റ​കെ പോ​യ ര​ക്ഷി​താ​വ് കു​ഞ്ഞി​പ്പ​ള്ളി​യി​ല്‍ എ​ത്തു​മ്പോ​ഴേ​ക്കും ബ​സ് വി​ദ്യാ​ര്‍​ഥിനി​യെ ഇ​റ​ക്കി പോ​കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ രാ​ത്രി പ​ത്ത് ക​ഴി​ഞ്ഞാ​ല്‍ സ്വ​കാ​ര്യ ബ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ഏ​ത് സ്ഥ​ല​ത്തും നി​ര​ത്ത​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ജീ​വ​ന​ക്കാ​രു​ടെ ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പോ​ലീ​സി​നും കെ​എ​സ്ആ​ര്‍​ടി​സി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രാ​തി ന​ല്‍​കു​മെ​ന്ന് പി​താ​വ് അ​ബ്ദു​ള്‍ അ​സീ​സ് പ​റ​ഞ്ഞു.

Related posts