പൊ​ൻ​കു​ന്നം കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നിന്നും ബസ്  ഉരുണ്ടതിനു പിന്നിൽ അശ്രദ്ധമായ പാർക്കിംഗ്?  ബസ് ഇടിച്ചു കയറിയത് സമീപത്തെ വീട്ടിലേക്ക്


പൊ​ൻ​കു​ന്നം: കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് ഡ്രൈ​വ​റി​ല്ലാ​തെ മു​ന്നോ​ട്ടു​രു​ണ്ട് റോ​ഡി​ന് എ​തി​ർ​വ​ശ​ത്തെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി.

മു​ന്പു മൂ​ന്നു​ത​വ​ണ ഇ​തേ​പോ​ലെ ഡി​പ്പോ​യി​ലേ​ക്കു​ള്ള റോ​ഡി​ൽ​നി​ന്ന് ബ​സ് ഇ​തേ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി​യി​രു​ന്നു. ഒ​രു​ത​വ​ണ വീ​ടി​ന്‍റെ ഭി​ത്തി ത​ക​രു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ രാ​ത്രി 7.45നാ​ണ് ബസ് താ​നേ ഉ​രു​ണ്ടു പോ​യ​ത്. ഡി​പ്പോ​യി​ൽ​നി​ന്ന് ഹൈ​വേ​യി​ലേ​ക്ക് ഇ​റ​ക്ക​മു​ള്ള വ​ഴി​ക്ക​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സാ​ണ് ഉ​രു​ണ്ടി​റ​ങ്ങി റോ​ഡി​ന് കു​റു​കെ പാ​ഞ്ഞ​ത്.

ഡി​പ്പോ​യി​ലെ ഇ​റ​ക്ക​മി​റ​ങ്ങി​യ​പ്പോ​ൾ പ​ന്പി​ലേ​ക്ക് ഡീ​സ​ല​ടി​ക്കാ​നെ​ത്തി​യ മ​റ്റൊ​രു ബ​സി​ന്‍റെ പി​ന്നി​ലി​ടി​ക്കു​ക​യും ചെ​യ്തു.

റോ​ഡ​രി​കി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​നും വൈ​ദ്യു​തി​ത്തൂ​ണി​നും ഇ​ട​യി​ലൂ​ടെ ക​ട​ന്നു​പോ​യ ബ​സ് വീ​ടി​ന്‍റെ ചു​മ​രി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. ഈ ​സ​മ​യം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി. ഇ​പ്പോ​ൾ ഈ ​വീ​ട്ടി​ൽ താ​മ​സ​ക്കാ​രി​ല്ല.

Related posts

Leave a Comment