ആറ്റിങ്ങല്‍: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്ന പരാതിയില്‍ രണ്ട് യുവതികളെയും ഒരു യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
മട്ടാഞ്ചേരിസ്വദേശിനി തസ്നി (24), തൃശൂര്‍ സ്വദേശിനി അശ്വതി (24), എഴുകോണ്‍ സ്വദേശി ജിബിന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇ
വര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റൊരുപെണ്‍കുട്ടി നിരപരാധിയാണെന്ന് കണ്ട് കേസില്‍ നിന്നൊഴിവാക്കിയതായും ഒരു പെണ്‍കുട്ടി സ്റ്റേഷനിലെത്തും മുമ്പ് രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.
അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.ഞായറാഴ്ച രാത്രി 1.30 ഓടെയാണ് സംഭവം. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ കല്ലമ്പലത്തുനിന്ന് കയറിയ നാല് പെണ്‍കുട്ടികളും ഒരു യുവാവുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
യാത്രക്കാരോട് തട്ടിക്കയറിയ ഇവര്‍ ജീവനക്കാര്‍ക്ക് നേരെയും മോശമായി പെരുമാറി.തുടര്‍ന്ന് ജീവനക്കാര്‍ ബസ് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
സ്റ്റേഷനിലെത്തിയശേഷവും ഇവര്‍ യാത്രക്കാരോടും ബസ് ജീവനക്കാരോടും പോലീസിനോടും കയര്‍ത്തു. ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പാര്‍ട് ടൈം ജോലികള്‍ ചെയ്യുന്ന ഇവര്‍ വര്‍ക്കലയില്‍ പോയി മടങ്ങുകയായിരുന്നുവെന്നാണ് പോലീസിന് പറഞ്ഞിട്ടുള്ളത്.