തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എം പാനൽ കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ച് വിട്ടതിനെ തുടർന്നുള്ള സർവീസ് മുടങ്ങൽ പ്രതിസന്ധി തുടരുന്നു. അറുന്നുറിൽപരം സർവീസുകളാണ് ഇന്ന് മുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് സോണുകളിലെ കണക്കാണിത്. ദീർഘദൂര സർവീസുകളും ശബരിമല സർവീസുകളും മാത്രമാണ് തടസ്സമില്ലാതെ നടക്കുന്നത്. മറ്റ് സർവീസുകളെ പ്രതിസന്ധി നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു ; അറുന്നുറിൽപരം സർവീസുകളാണ് ഇന്ന് മുടങ്ങി
