തിരുവനന്തപുരം: കെഎസ് ആർടിസിയിലെ പ്രതിസന്ധി രൂക്ഷമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. നിലവിലെ പ്രതിസന്ധി കെഎസ്ആർടി സിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പി.എസ് സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നവർക്ക് പരിശീലനം നൽകേണ്ടതുണ്ട്.
ഇതിനെല്ലാം സമയം വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നിലവിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് എം.ഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അധിക ജോലിക്ക് അധിക വേതനം നൽകും.
അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടക്ടർ ലൈസൻസുള്ള ടെക്നീഷ്യൻമാരെയും മെക്കാനിക്കുമാരെയും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ നിയമനം നൽകുന്നത് ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് കെഎസ്ആർടിസി എം.ഡി.ടോമിൻ ജെ തച്ചങ്കരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.