തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അധിക ജോലിക്ക് അധിക വേതനം നൽകുമെന്നും തച്ചങ്കരി പറഞ്ഞു.
ലൈസൻസുള്ള മെക്കാനിക്കൽ ജീവനക്കാരെ കണ്ടക്ടർമാരാക്കാൻ തീരുമാനിച്ചു. ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും തച്ചങ്കരി വ്യക്തമാക്കി. അതേസമയം, നിലവിലെ പ്രതിസന്ധി കെഎസ്ആർടിസിയുടെ നിലനിൽപ്പിനെ പോലും ബാധിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്ത് ഇന്നും സർവീസുകൾ കൂട്ടത്തോടെ മുടങ്ങി. സംസ്ഥാനത്താകെ 20 ശതമാനത്തോളം സർവീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് 50 സർവീസ്, കൊല്ലത്ത് 42 ഷെഡ്യൂൾ എന്നിവ മുടങ്ങി. കോട്ടയത്തുനിന്ന് പന്പയിലേക്കുള്ള 21 സ്പെഷൽ സർവീസുകളും മുടങ്ങി.