കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിൽ യാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് വടകര സ്വദേശി കെ. ഹനീഷിനെനെയാണ് പോലീസ് ബസ് തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത്.
കുറ്റ്യാടിയിൽനിന്നു മാനന്തവാടിയിലേക്കുള്ള ബസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ കണ്ടക്ടർ യുവതിയുടെ ദേഹത്തു കടന്നുപിടിച്ചതായാണു പരാതി.
അതിക്രമം സംബന്ധിച്ച് ബസിൽ വച്ചുതന്നെ യുവതി ഭാവിവരനെ വിവരമറിയിച്ചു. അദ്ദേഹം വിവരം കൈമാറിയതിനെ തുടർന്ന് തൊണ്ടർനാട് പോലീസ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.