കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ വാ​ട​ക​നി​ര​ക്ക് കു​റ​യ്ക്കും: ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കാ​​​​നും കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ൾ ബ​​​​സ് വാ​​​​ട​​​​ക​​​​യ്ക്ക് എ​​​​ടു​​​​ക്കാ​​​​നും ത​​​​യാ​​​​റാ​​​​ക്കു​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ

ചാ​​​​ത്ത​​​​ന്നൂ​​​​ർ: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സ്വ​​​​കാ​​​​ര്യാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന ബ​​​​സു​​​​ക​​​​ളു​​​​ടെ വാ​​​​ട​​​​ക നി​​​​ര​​​​ക്ക് നേ​​​​ർ​​​​പ​​​​കു​​​​തി​​​​യാ​​​​യി കു​​​​റ​​​​യ്ക്കാ​​​​ൻ ശി​​​​പാ​​​​ർ​​​​ശ. ബ​​​​ജ​​​​റ്റ് ടൂ​​​​റി​​​​സം സെ​​​​ൽ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ യോ​​​​ഗ​​​​മാ​​​​ണ് ശി​​​​പാ​​​​ർ​​​​ശ നല്കിയത്. ധ​​​​ന​​​​കാ​​​​ര്യ വി​​​​ഭാ​​​​ഗം ശി​​​​പാ​​​​ർ​​​​ശ അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ൽ കോ​​​​ർ​​​​പറേ​​​​ഷ​​​​നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വ​​​​ള​​​​രെ​​​​യേ​​​​റെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടും.

സ്വ​​​​കാ​​​​ര്യ​​​​ബ​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​മാ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തെ നേ​​​​രി​​​​ടാ​​​​നും ഡി​​​​പ്പോ​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​തെ മാ​​​​റ്റി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ബ​​​​സു​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നും നി​​​​ര​​​​ക്ക് കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് ക​​​​ഴി​​​​യും. വി​​​​വാ​​​​ഹം, വി​​​​വാ​​​​ഹ​​​​നി​​​​ശ്ച​​​​യം, കു​​​​ടും​​​​ബ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ, സം​​​​ഘ​​​​ട​​​​ന​​​​ാ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കാ​​​​ണ് ബ​​​​സ് വാ​​​​ട​​​​ക​​​​യ്ക്ക് ന​​​​ല്കു​​​​ന്ന​​​​ത്. വാ​​​​ട​​​​കനി​​​​ര​​​​ക്ക് കു​​​​റ​​​​ച്ചാ​​​​ൽ ഇ​​​​ത് ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കാ​​​​നും കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ൾ ബ​​​​സ് വാ​​​​ട​​​​ക​​​​യ്ക്ക് എ​​​​ടു​​​​ക്കാ​​​​നും ത​​​​യാ​​​​റാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

നി​​​​ല​​​​വി​​​​ൽ ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സു​​​​ക​​​​ൾ നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​ർ വാ​​​​ട​​​​ക​​​​യ്ക്ക് ന​​​​ല്കു​​​​ന്ന​​​​തി​​​​ന് 8500 രൂ​​​​പ​​​​യാ​​​​ണ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത്. 75 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​മാ​​​​യി നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​റി​​​​ല​​​​ധി​​​​കം സ​​​​മ​​​​യ​​​​മെ​​​​ടു​​​​ത്താ​​​​ൽ മ​​​​ണി​​​​ക്കൂ​​​​റി​​​​ന് 500 രൂ​​​​പ വീ​​​​തം അ​​​​ധി​​​​കം ന​​​​ല്ക​​​​ണം. 75 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ധി​​​​ക​​​​രി​​​​ച്ചാ​​​​ൽ 65 രൂ​​​​പ കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ന് അ​​​​ധി​​​​കം ന​​​​ല്ക​​​​ണം. വാ​​​​ട​​​​ക 4500 രൂ​​​​പ​​​​യാ​​​​യി പു​​​​തു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ശി​​​​പാ​​​​ർ​​​​ശ.

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി നി​​​​ശ്ചി​​​​ത കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം നി​​​​ശ്ച​​​​യി​​​​ച്ച് നാ​​​​ല്, എ​​​​ട്ട്, 12 മ​​​​ണി​​​​ക്കൂ​​​​ർ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വാ​​​​ട​​​​ക​​​​യ്ക്ക് കൊ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.
ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സ് ര​​​​ണ്ടാം സ്ലാ​​​​ബ് എ​​​​ട്ടു മ​​​​ണി​​​​ക്കൂ​​​​റി​​​​ന് 150 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 11,000 രൂ​​​​പ മൂ​​​​ന്നാം സ്ലാ​​​​ബ് 12 മ​​​​ണി​​​​ക്കൂ​​​​ർ 200 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 15000 രൂ​​​​പ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് നി​​​​ര​​​​ക്ക്. അ​​​​ധി​​​​ക​​​​രി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്തി​​​​ന് മ​​​​ണി​​​​ക്കൂ​​​​ർ ക​​​​ണ​​​​ക്കാ​​​​ക്കി വെ​​​​യി​​​​റ്റിം​​​​ഗ് ചാ​​​​ർ​​​​ജും അ​​​​ധി​​​​ക ദൂ​​​​ര​​​​ത്തി​​​​ന് അ​​​​ധി​​​​ക ചാ​​​​ർ​​​​ജും ഈ​​​​ടാ​​​​ക്കും.

മി​​​​നി ബ​​​​സ്, 50 സീ​​​​റ്റ് ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സ്, ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​ർ, സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റ്, സൂ​​​​പ്പ​​​​ർ ഡീ​​​​ല​​​​ക്സ് നോ​​​​ൺ എ​​​​സി, വോ​​​​ൾ​​​​വോ ലോ ​​​​ഫ്ലോ​​​​ർ ബ​​​​സ് എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​യാ​​​​ണ് വാ​​​​ട​​​​ക​​​​യ്ക്ക് ന​​​​ല്കു​​​​ന്ന​​​​ത്. ഓ​​​​രോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും പ്ര​​​​ത്യേ​​​​ക നി​​​​ര​​​​ക്കു​​​​ക​​​​ളാ​​​​ണ്. വാ​​​​ട​​​​ക നി​​​​ര​​​​ക്കി​​​​ന് പു​​​​റ​​​​മേ 18 ശ​​​​ത​​​​മാ​​​​നം ജി​​​​എ​​​​സ്ടി​​​​യും അ​​​​ട​​​​യ്ക്ക​​​​ണം. വാ​​​​ട​​​​ക നി​​​​ര​​​​ക്കി​​​​ന് പു​​​​റ​​​​മേ 18 ശ​​​​ത​​​​മാ​​​​നം ജി​​​​എ​​​​സ്ടി​​​​യും അ​​​​ട​​​​യ്ക്ക​​​​ണം.

പ്ര​​​​ദീ​​​​പ് ചാ​​​​ത്ത​​​​ന്നൂ​​​​ർ

Related posts

Leave a Comment