പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ റിസർവ് കണ്ടക്ടർമാരായും ഡ്രൈവർമാരായും ജോലി ചെയ്യുന്നവർക്ക് നിയമന അംഗീകാരം നല്കുന്നു. വർഷങ്ങളായി ജോലി ചെയ്യുന്ന ഇവർക്ക് നിയമനാംഗീകാരം ലഭിക്കുന്നതോടെ ഇൻക്രിമെന്റ് ഉൾപ്പെടെയുള്ള സർവീസ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും.
2018 ബാച്ചിൽ പി എ സ് സി മുഖേന സ്ഥിരം നിയമനം ലഭിച്ചവരാണ് റിസർവ് കണ്ടക്ടർമാരായി ജോലി ചെയ്തുവരുന്നത്.2015 ബാച്ചിൽ പി എസ് സി മുഖേന നിയമനം ലഭിച്ച ഡ്രൈവർമാർ വരെയുണ്ട് റിസർവ് ഡ്രൈവർ തസ്തികയിൽ.
സ്ഥിരം നിയമനം ലഭിച്ചവരാണ് ഇവരെങ്കിലും നിയമനാംഗീകാരം ലഭിക്കാത്തതിനാൽ കോർപറേഷൻ ജീവനക്കാരെന്ന ആനുകൂല്യങ്ങൾക്ക് പുറത്തായിരുന്നു ഇവർ.
നിയമനാംഗീകാരം നല്കുന്നതിന് വേണ്ടി 26-ന് ഇവരുടെ രേഖകൾ പി എസ് സി പരിശോധന നടത്തും. പബ്ലിക് സർവീസ് കമ്മീഷന്റെ കൊല്ലം മേഖലാ ഓഫീസിൽ വച്ച് രാവിലെ 10-നും ഉച്ച കഴിഞ്ഞ് 1.30ന് മാണ് രേഖകളുടെ പരിശോധന.
നിയമബിരുദധാരികർ മുതൽ വിമുക്തഭടന്മാർ വരെ റിസർവ്വ് ജീവനക്കാരുടെ കൂട്ടത്തിലുണ്ട്. അഭിഭാഷകരായ റിസർവ് ജീവനക്കാർ ബാർ കൗൺസിൽ എൻട്രോൾ ചെയ്ത സർട്ടിഫിക്കറ്റ് തിരിച്ചറിയലി നാ യി ഹാജരാക്കിയാൽ മതിയാവും.
വിമുക്തഭടന്മാർ, സർവീസിൽ നിന്നും വിരമിച്ചതിന്റെ രേഖകൾ കരുതിയിരിക്കണം.