കെ​എ​സ്ആ​ർ​ടി​സിയു​ടെ വ​രു​മാ​നം 40 കോ​ടി​യി​ലേറെ: ശ​ബ​രി​മ​ല​യി​ലെ സ്പെ​ഷ്യ​ൽ സ​ർ​വീ​സു​ക​ളി​ൽ നി​ന്നു മാത്രം 38.88 കോ​ടി

ചാ​ത്ത​ന്നൂ​ർ: ശ​ബ​രി​മ​ല​യി​ൽ നി​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​നം 40 കോ​ടി​യി​ല​ധി​ക​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷ, ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ലം -മ​ക​ര​വി​ള​ക്ക് സീ​സ​ൺ അ​വ​സാ​നി​ച്ചു​വെ​ങ്കി​ലും ശ​നി​യാ​ഴ്ച​യും ഭ​ക്ത​ജ​ന തി​ര​ക്കു​ണ്ട്. 38.88 കോ​ടി രൂ​പ ശ​ബ​രി​മ​ല​യി​ലെ സ്പെ​ഷ്യ​ൽ സ​ർ​വീ​സു​ക​ളി​ൽ നി​ന്നും നേ​ടാ​ൻ ക​ഴി​ഞ്ഞു​വെ​ന്നാ​ണ്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പ​മ്പ-​നി​ല​യ്ക്ക​ൽ ചെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ നി​ന്നാ​ണ് ഏ​റ്റ​വു​മ​ധി​കം വ​രു​മാ​നം. പ​മ്പ​യി​ൽ നി​ന്നും ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളും ന​ട​ത്തി​യി​രു​ന്നു. പ​മ്പ​യി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത് കു​മ​ളി​യി​ലേ​യ്ക്കാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള അ​യ്യ​പ്പ ഭ​ക്ത​രു​ടെ സൗ​ക​ര്യാ​ർ​ത്ഥ​മാ​ണ് കു​മ​ളി സ​ർ​വീ​സു​ക​ൾ.

1.37000 പ​മ്പ – നി​ല​യ്ക്ക​ൽ ചെ​യി​ൻ സ​ർ​വീ​സു​ക​ളും 34000 ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളും പ​മ്പ​യി​ൽ നി​ന്നും ഓ​പ്പ​റേ​റ്റ് ചെ​യ്തു. ശ​ബ​രി​മ​ല​യി​ലെ ഭ​ക്ത ജ​ന തി​ര​ക്കും പ​മ്പ​യി​ൽ നി​ന്നു​ള്ള ബ​സ് സ​ർ​വീ​സു​ക​ളും തു​ട​രു​ക​യാ​ണ്. മ​ക​ര​വി​ള​ക്ക് സീ​സ​ൺ പൂ​ർ​ണ​മാ​കു​ന്ന​തോ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​നം 40 കോ​ടി ക​വി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment