പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ശമ്പള ബിൽ തയാറാക്കാൻ പുതിയ മാനദണ്ഡം ഏർപ്പെടുത്തി. ശമ്പള ബിൽ തയാറാക്കുന്നതിന് ഈ മാസം മുതൽ മാറ്റം വരുത്തുകയാണ്.
എല്ലാ മാസവും ഒന്നു മുതൽ മാസാവസാന ദിവസം വരെയുള്ള ഫിസിക്കൽ ഡ്യൂട്ടി കണക്കാക്കിയാണ് ശമ്പള ബിൽ തയാറാക്കി കൊണ്ടിരുന്നത്.
ഒക്ടോബർ മുതൽ 25 മുതൽ അടുത്ത മാസം 26 വരെയുള്ള ദിവസങ്ങൾ കണക്കാക്കിയാണ് ശമ്പള ബിൽ തയാറാക്കുന്നത്.
അതിന് മുന്നോടിയായി ഈ മാസം ഒന്നു മുതൽ 25 വരെയുള്ള ദിവസങ്ങളിലെ ശമ്പള ബിൽ ആണ് തയാറാക്കുന്നത് . ഈ മാസം 12 ഫിസിക്കൽ ഡ്യൂട്ടി ചെയ്തിട്ടുള്ളവർക്കും ശമ്പള ബിൽ തയാറാക്കുകയും ശമ്പളം അനുവദിക്കുകയും ചെയ്യും.
16 ഫി സിക്കൽ ഡ്യൂട്ടി ചെയ്യാത്തവർക്ക് സപ്ലിമെന്ററിയായാണ് ശമ്പള ബിൽ തയാറാക്കി കൊണ്ടിരിക്കുന്നത്. അതിനാൽ 16 ഫിസിക്കൽ ഡ്യൂട്ടി തികയാത്തവരുടെ ശമ്പളം വൈകുകയും ചെയ്യും.
ഈ മാസത്തെ അവസാന ആറ് ദിവസങ്ങൾ അടുത്ത മാസത്തിലേയ്ക്ക് ഉൾപ്പെടുത്തിയതിനാണ് പതിനാറ് ഫിസിക്കൽ ഡ്യൂട്ടി എന്നത് പന്ത്രണ്ടാക്കി ചുരുക്കിയത്.
കെഎസ്ആർടിസി: പെൻഷൻകാർ മസ്റ്ററിംഗ് നടത്തണം
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ പെൻഷൻകാരും കുടുംബ പെൻഷൻകാരും നവംബർ ആദ്യവാരത്തിൽ മസ്റ്ററിംഗ് നടത്തണം .
ജില്ലാ ഓഫീസ് സംവിധാനം നിലവിൽ വന്നതിനാൽ ജില്ലാ ഓഫീസുകളിലാണ് മസ്റ്ററിംഗ് . എന്നാൽ ഇത്തവണ നവംബർ മാസത്തെ ആദ്യ ഏഴു പ്രവർത്തി ദിവസങ്ങളിൽ ഡിപ്പോകൾ, വർക്ക് ഷോപ്പുകൾ (ഓപ്പറേറ്റിംഗ് സെന്ററുകളിലില്ല ) എന്നിവിടങ്ങളിൽ മസ്റ്ററിംഗ് നടത്താം.
കുടുംബ പെൻഷൻ കാർ ഏതെങ്കിലും ഗസറ്റഡ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, എടിഒ മുതൽ മുകളിലുള്ള ഓഫീസർമാർ എന്നിവരിലാരുടെയെങ്കിലും സർട്ടിഫിക്കറ്റ് ഹാജരാക്കണം.
60 കഴിഞ്ഞ കുടംബ പെൻഷൻകാർ പുനർ വിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രവും ഹാജരാക്കണം. ആദ്യത്തെ ഏഴ് പ്രവൃത്തി ദിവസങ്ങളിൽ നിശ്ചിത കേന്ദ്രങ്ങളിൽ മസ്റ്ററിംഗ് നടത്താൻ കഴിയാത്തവർ പിന്നീട് ജില്ലാ ഓഫീസിലെത്തി മസ്റ്ററിംഗ് നടത്തണം.