പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർടിസി ജീവനക്കാരുടെ ശമ്പളം ഇനി ബാങ്ക് ഓഫ് ബറോഡയിലൂടെയും ലഭിക്കും. നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേനയാണ് ശമ്പള വിതരണം നടത്തുന്നത്.
ഈ രീതി അവസാനിപ്പിക്കുന്നില്ല.ബാങ്ക് ഓഫ് ബറോഡ മുഖേന ശമ്പളം വാങ്ങാൻ താത്പര്യമുള്ള ജീവനക്കാർക്ക് അതിനുള്ള അവസരം ഒരുക്കുകയാണ്.
കുറച്ചു കാലം മുമ്പ് കെ എസ് ആർ ടി സി ജീവനക്കാരുടെ ഇൻഷ്വറൻസ് ഏറ്റെടുക്കാൻ ബാങ്ക് ഓഫ് ബറോഡ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ ഇൻഷ്വറൻസ് തുക വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അന്ന് കെ എസ് ആർടിസി ആ വാഗ്ദാനം സ്വീകരിച്ചിരുന്നില്ല. ഇൻഷ്വറൻസ് പദ്ധതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേന നടപ്പാക്കുകയായിരുന്നു.
ഇപ്പോൾ താത്പര്യമുള്ള ജീവനക്കാർക്ക് ബാങ്ക് ഓഫ് ബറോഡയിലേയ്ക്ക് സാലറി അക്കൗണ്ട് മാറ്റാൻ അവസരമൊരുക്കുകയാണ്.
താത്പര്യമുള്ള ജീവനക്കാർ ഇതിനുള്ള അപേക്ഷ പ്രത്യേക പെർഫോമയിൽ 18 -നകം അപേക്ഷിക്കണമെന്ന് ഫിനാഷ്യൽ അഡ്വൈസർ ആൻഡ് അക്കൗണ്ട്സ് ഓഫീസർ സർക്കുലർ അയച്ചിരിക്കുകയാണ്.
പെൻ നമ്പർ ,പേര്,തസ്തിക, പിഎഫ് നമ്പർ ,എസ് ബി ഐയിലെ അക്കൗണ്ട് നമ്പർ, ബ്രാഞ്ച് എന്നിവ വ്യക്തമായി രേഖപ്പെടുത്തി യൂണിറ്റ് ഓഫീസർ മുഖേന ബജറ്റ് വിഭാഗത്തിൽ നിശ്ചിത ദിവസത്തിനകം എത്തിക്കണം.