തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെന്നും തല്ക്കാലത്തേക്കുള്ള അഡ്ജസ്റ്റ്മെന്റാണെന്നും മന്ത്രി ആന്റണി രാജു.
ജീവനക്കാരുടെ പകുതി ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് നല്കിയാല് പകുതി പ്രശ്നം പരിഹരിക്കാം. ആവശ്യമുള്ളവര്‍ക്ക് പകുതി പണം നല്‍കും.
അല്ലാത്തവര്‍ എഴുതി നല്കിയാല് സര്‍ക്കാര്‍ പണം കൂടി ലഭിച്ചാല്‍ ഒരുമിച്ച് നല്‍കും. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ടാര്‍ജറ്റ് അനുസരിച്ച് ശമ്പളം നല്‍കാനുള്ള തീരുമാനവും നയപരമായിരുന്നില്ല. അത് മാനേജ്മെന്റിന്റെ തീരുമാനമാണ്. ഇത്തരം തീരുമാനമെടുക്കുമ്പോള്‍ മന്ത്രിയെ അറിയിക്കേണ്ടതില്ല.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിന് ശേഷം ഒരു മാസത്തെയും ശമ്പളം മുടങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ കൈ അയച്ച് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ശന്പളം ഗഡുക്കളായി നൽകുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിറക്കിയിരുന്നു. കെഎസ്ആർടിസിയിൽ കടുത്ത സാന്പത്തിക പ്രതിസന്ധി നിലനിൽക്കെയാണ് പുതിയ ഉത്തരവ്.
അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപു നൽകാം. ബാക്കി ശന്പളം സർക്കാർ ധനസഹായത്തിനു ശേഷം നൽകും എന്നാണ് ഉത്തരവ്.