തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഗഡുക്കളായി ജീവനക്കാർക്ക് ശന്പളം നൽകിയ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫീസ് ഉപരോധിച്ചു.
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ ഓഫീസിനകത്തേക്ക് കടത്തി വിട്ടില്ല. ഇന്ന് രാവിലെ പത്ത് മണിയോടെ യൂണിയൻ നേതാക്കളും പ്രവർത്തകരും ഓഫീസിലെ പ്രധാന കവാടങ്ങൾ ഉപരോധിക്കുകയായിരുന്നു.
ഗഡുക്കളായി ശന്പളം നൽകുന്നതിൽ യൂണിയൻ നേതൃത്വം എതിർപ്പ് പ്രകടിപ്പിച്ചിട്ടും അത് അവഗണിച്ച് കൊണ്ട് ജീവനക്കാർക്ക് ഗഡുക്കളായി ശന്പള വിതരണം നടത്തിയതിൽ പ്രതിഷേധിച്ചാണ് ഉപരോധം. അതേ സമയം പ്രശ്നം ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു യൂണിയൻ നേതാക്കളെ ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.
രാവിലെ 11.30ന് നിയമസഭയിലെ മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച.ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ പകുതിയാണ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നൽകിയത്.
സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയിൽ നിന്നാണ് ശമ്പളം നൽകിയത്. എല്ലാ മാസവും അഞ്ചാം തീയതിയ്ക്ക് മുമ്പ് ജീവനക്കാര്‍ക്ക് ശമ്പളം നൽകണമെന്നായിരുന്നു കെഎസ്ആര്‍ടിസി മാനേജ്മെന്റിന് ഹൈക്കോടതി നൽകിയ അന്ത്യശാസനം.