കെഎസ്ആർടിസിയിലെ ശമ്പളപ്രശ്നത്തിൽ യൂണിയനുകൾ സമരത്തിനൊരുങ്ങുന്നു; ഫെ​ബ്രു​വ​രിയിലെ രണ്ടാംഗഡു ശമ്പളം ഇതുവരെ കിട്ടിയില്ല


തി​രു​വ​ന​ന്ത​പു​രം: കെഎ​സ്ആ​ർ​ടി​സി​യിൽ ര​ണ്ടാം ഗ​ഡു ശ​ന്പ​ളം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​ത്തി​നൊ​രു​ങ്ങാ​ൻ യൂ​ണി​യ​നു​ക​ൾ കൂ​ടി​യാ​ലോ​ച​ന​ക​ൾ ആ​രം​ഭി​ച്ചു.

ഫെ​ബ്രു​വ​രി മാ​സ​ത്തെ ശ​ന്പ​ള​ത്തി​ലെ ആ​ദ്യ ഗ​ഡു ഈ ​മാ​സം അ​ഞ്ചി​ന് ന​ൽ​കി​യി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന തു​ക പ​ത്താം തീ​യ​തി ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ.

എ​ന്നാ​ൽ സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം ഇ​തു​വ​രെ​യും ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​വ​ശേ​ഷി​ക്കു​ന്ന ശ​ന്പ​ളത്തുക ഉ​ട​ൻ ന​ൽ​കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന് കെഎ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് ജീ​വ​ന​ക്കാ​രോ​ട് വ്യ​ക്ത​മാ​ക്കി.

പ്ര​തി​മാ​സം 50 കോ​ടി രൂ​പ സ​ർ​ക്കാ​രി​ൽനി​ന്നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​ത് വി​നി​യോ​ഗി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കി വ​ന്നി​രു​ന്ന​ത്.

ഇ​ത് ചി​ല മാ​സ​ങ്ങ​ളി​ൽ 30 കോ​ടി രൂ​പ​യാ​യി കു​റ​യാ​റു​ണ്ട ്. ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്പോ​ൾ ശ​ന്പ​ള​കു​ടി​ശിക ഭീ​മ​മാ​യ തു​ക​യാ​കു​ക​യാ​ണ് പ​തി​വ്.

ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​ന്പ​ള വി​ത​ര​ണ​ത്തി​ന് സ​ർ​ക്കാ​രി​ൽനി​ന്നു 30 കോ​ടി രൂ​പ​മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. കെഎസ്ആ​ർ​ടി​സി​യി​ലെ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ധ​ന​വ​കു​പ്പി​നെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കു​ല തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

അ​തേ സ​മ​യം ശ​ന്പ​ള വി​ത​ര​ണ​ത്തി​ൽ ത​ട​സം ഉ​ണ്ട ായ​ത് ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ വ​രു​മാ​ന​ത്തെ​യും ജീ​വി​ത​ത്തെ​യും ബാ​ധി​ച്ച​തി​നാ​ൽ യൂ​ണി​യ​നു​ക​ൾ ശ​ക്ത​മാ​യി മാ​നേ​ജ്മെ​ന്‍റി​നെ​തി​രേ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ല്ലാ യൂ​ണി​യ​നു​ക​ളും സ​മ​രം ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ൾ ആ​രം​ഭി​ച്ചു. സ​മ​രം ഒ​ഴി​വാ​ക്കാ​നും യൂ​ണി​യ​നു​ക​ളെ അ​നു​ന​യി​പ്പി​ക്കാ​നു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു 18ന് ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്.

ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടാ​ൽ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് യൂ​ണി​യ​നു​ക​ളു​ടെ തീ​രു​മാ​നം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ണി​മു​ട​ക്ക് സ​മ​രം ആ​രം​ഭി​ച്ചാ​ൽ കെഎസ്ആ​ർ​ടി​സി​ക്ക് താ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment