തിരുവനന്തപുരം: കെസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി സാവകാശ ഹർജി നൽകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ.
നാലായിരത്തിൽപരം ജീവനക്കാരെ പിരിച്ച് വിടണമെന്നാണ് കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് കോടതിയിൽ നിന്നും വ്യക്തത തേടുമെന്നും അദ്ദേഹം പറഞ്ഞു.
നാലായിരത്തിൽപ്പരം എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റിൽ നിന്നും നിയമനം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇത്രയും ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടുന്നത് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പിഎസ്സി ലിസ്റ്റിൽ നിന്നുള്ള പുതിയ നിയമനങ്ങൾ കെഎസ്ആർടിസിയുടെ സാന്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.