കോഴിക്കോട്: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ എം.ഡി. ടോമിൻ. ജെ. തച്ചങ്കരി അടക്കം പഠിച്ച പണി പതിനെട്ടും പയറ്റുമ്പോഴും കെഎസ്ആര്‍ടിസിക്ക് ഏറെ വരുമാനം നേടികൊടുക്കുന്ന സ്കാനിയ ബസ് ജീവനക്കാര്‍ പോലും ഇതിനോട് മുഖം തിരിക്കുന്നു.
സര്‍വീസിനിടയ്ക്ക് മാനുഷിക പരിഗണനപോലും തങ്ങള്‍ നല്‍കില്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണ് ജീവനക്കാര്‍. സംഭവം ഇങ്ങനെ: ഇന്നലെ എറണാകുളത്തുനിന്നും കോഴിക്കോട്ടുവരെ രാത്രി എഴിന് യാത്രതിരിക്കുന്ന സ്കാനിയ ബസ് ജീവനക്കാരാണ് മൂന്ന് യാത്രക്കാരെ പെരുവഴിയിലാക്കിയത്.
രാത്രി ഏഴിന് വൈറ്റില ഹബ്ബില്‍നിന്ന് പുറപ്പെടുകയും 11ന് േകാഴിക്കോട് എത്തിച്ചേരുകയും ചെയ്യുന്ന രീരിതിയിലായിരുന്നു ബസ് ഷെഡ്യൂള്‍. ഇതിനെ തുടര്‍ന്ന് മൂന്നു യുവാക്കള്‍ വൈകുന്നേരംആറിന് തന്നെ വൈറ്റിലയില്‍ എത്തി ബസ് കാത്തുനിന്നു. എന്നാല്‍ ബസ് രണ്ടര മണിക്കൂറോളം വൈകിയാണ് ഓടുന്നതെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്.
യുവാക്കള്‍ ബസ് എപ്പോ എത്തുമെന്ന കാര്യം ചോദിക്കാന്‍ കണ്ടക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെ ശല്യം ചെയ്യരുത് എന്ന മറുപടിയാണ് ലഭിച്ചത്. നേരത്തെ തന്നെ പണമടച്ച് ബുക്ക് ചെയ്തതുകൊണ്ട് യുവാക്കള്‍ക്ക് ഈ ബസിനെ ആശ്രയിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. ഒടുവില്‍ സ്റ്റാല്ഡില് എത്തുമ്പോള്‍ യുവാക്കളെ വിളിച്ചോളാമെന്നും ഇങ്ങനെ “ബുദ്ധിമുട്ടി’ക്കരുതെന്നും കണ്ടക്ടര്‍ ദേഷ്യത്തില്‍ പ്രതികരിച്ചു.
കണ്ടക്ടര്‍ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന യുവാക്കള്‍ ബസ് കോഴിക്കോട്ടെത്തിയശേഷമാണ് വിവരമറിഞ്ഞത്. കണ്ടക്ടറുടെ ഫോണ്‍ നമ്പര്‍ അപ്പോഴേക്കും സ്വിച്ച് ഓഫ് ആയി. രാത്രിയില്‍ തങ്ങളെ “പോസ്റ്റാ’ക്കിയ കണ്ടക്ടര്‍ക്കെതിരേ മുഹമ്മദ് മന്‍സൂര്‍, ജിനേഷ്, സി.ആര്. റിജേഷ് എന്നിവര്‍ പരാതി നല്‍കിയിരിക്കുകയാണ്.