നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം;മന്ത്രി ആന്‍റണി രാജു

കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​ക്കും മു​ൻ​നി​ര സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ന​വം​ബ​ർ ഒ​ന്നു മു​ത​ൽ സീ​റ്റ് ബെ​ൽ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ളി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ഐ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് അ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞു​വെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ്റേ​യും ഗ​താ​ഗ​ത മ​ന്ത്രി ആ​ൻ്റ​ണി രാ​ജു​വി​ൻ്റേ​യും വാ​ദം പ​ച്ച​ക്ക​ള്ള​മെ​ന്ന് വി.​ഡി സ​തീ​ശ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. 

എ​ഐ ക്യാ​മ​റ സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​ണെ​ന്ന്  മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള പൊ​ലീ​സി​ന്‍റെ റാ​പി​ഡ് സോ​ഫ്റ്റ്‌​വെ​യ​റി​ൽ​നി​ന്നു ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പു​റ​ത്തു​വി​ട്ടു.

നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​തും കോ​ട​തി​യി​ൽ ന​ൽ​കി​യ​തും പൊ​ലീ​സി​ന്‍റെ ക​യ്യി​ൽ ഉ​ള്ള​തു​മാ​യ ക​ണ​ക്കു​ക​ളെ​ല്ലാം ഒ​ന്നാ​ണെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.

 

Related posts

Leave a Comment