ട്രെയിനുകൾക്കു പുറമേ  കെഎസ്ആ​ർ​ടി​സി ബ​സു​ക​ളും ഷൊ​ർ​ണൂ​ർ ന​ഗ​ര​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി

ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ക്കാ​തെ ക​ട​ന്നു​പോ​കു​ന്ന ട്രെ​യി​നു​ക​ളെ​പോ​ലെ കെഎസ്ആ​ർ​ടി​സി ബ​സു​ക​ളും ന​ഗ​ര​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി. പ​ഴ​യ​തും പു​തി​യ​തു​മാ​യ ഒ​രു കെഎസ്ആ​ർ​ടി​സി ബ​സും ഷൊ​ർ​ണൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലോ ന​ഗ​ര​ത്തി​നു​ള്ളി​ലോ പ്ര​വേ​ശി​ക്കാ​ത്ത സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്.

കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ ഷൊ​ർ​ണൂ​ർ ന​ഗ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. ഫെ​യ​ർ​സ്റ്റേ​ജും അം​ഗീ​കൃ​ത സ്റ്റോ​പ്പും ഷൊ​ർ​ണൂ​ർ ന​ഗ​ര​ത്തി​ലു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ല. ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​രെ ബൈ​പ്പാ​സ് റോ​ഡി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​ണ് കെഎസ്ആ​ർ​ടി​സി ചെ​യ്യു​ന്ന​ത്.പു​തി​യ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ ഷൊ​ർ​ണൂ​ർ​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തെ​ല്ലാം ന​ഗ​ര​ത്തി​ന് അ​ന്യ​മാ​ണ്. ഇ​തു​വ​ഴി​യു​ണ്ടാ​യി​രു​ന്ന നാ​ലു കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ ഇ​തി​ന​കം അ​ധി​കൃ​ത​ർ നി​ർ​ത്തു​ക​യും ചെ​യ്തു.

പു​തി​യ ബ​സു​ക​ൾ ബൈ​പ്പാ​സ് വ​ഴി ചീ​റി​പ്പാ​ഞ്ഞു പോ​കു​ന്പോ​ഴാ​ണ് പ​ല​പ്പോ​ഴും ഷൊ​ർ​ണൂ​ർ​കാ​ർ ഇ​തു​വ​ഴി വീ​ണ്ടും പു​തി​യ ബ​സു​ക​ൾ അ​നു​വ​ദി​ച്ച കാ​ര്യം മ​ന​സി​ലാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ യാ​തൊ​രു ഗു​ണ​വും ഷൊ​ർ​ണൂ​ർ ന​ഗ​ര​ത്തി​ലു​ള്ള​വ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ലോ​ഫ്ളോ​ർ ബ​സു​ക​ളാ​യ നി​ല​ന്പൂ​ർ, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, നി​ല​ന്പൂ​ർ, നെ​ടു​ന്പാ​ശേ​രി, പാ​ല​ക്കാ​ട് തൃ​ശൂ​ർ, എ​ന്നീ റൂ​ട്ടു​ക​ളി​ൽ ഷൊ​ർ​ണൂ​ർ​വ​ഴി ഓ​ടി​യി​രു​ന്ന ബ​സു​ക​ൾ കെഎസ്ആ​ർ​ടി​സി ഇ​തി​ന​കം നി​ർ​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ൽ സ​മ​യ​ക്ര​മം മാ​റി അ​ഞ്ചു നെ​ടു​ന്പാ​ശേ​രി ബ​സു​ക​ൾ ഇ​പ്പോ​ഴും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഉ​ച്ച​യ്ക്ക് 12.30ന് ​ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് പാ​ല​ക്കാ​ട്-​ഗു​രു​വാ​യൂ​ർ ബ​സു​ണ്ട്. അ​ര​കി​ലോ​മീ​റ്റ​ർ​പോ​ലും ദൂ​ര​മി​ല്ലാ​ത്ത ബൈ​പാ​സ് റോ​ഡി​ൽ​നി​ന്ന് ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കും ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കും തി​രി​ഞ്ഞു​നോ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റ​ല്ല.
കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നെ​ന്ന വി​ശേ​ഷ​ണ​മു​ള്ള ഷൊ​ർ​ണൂ​രി​നെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചാ​ണ് കെഎസ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ യാ​ത്ര.

ബ​സു​ക​ൾ വ​രി​ല്ലെ​ന്ന​തി​ന്നാ​ൽ സ്ഥി​രം യാ​ത്ര​ക്കാ​ർ​പോ​ലും ബൈ​പ്പാ​സ് റോ​ഡി​ലേ​ക്ക് പോ​യാ​ണ് കെഎസ്ആ​ർ​ടി​സി​യി​ൽ ക​യ​റു​ന്ന​ത്്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഈ ​ബ​സു​ക​ൾ ബൈ​പ്പാ​സി​ലും നി​ർ​ത്താ​റി​ല്ല. ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ​വ​ഴി നി​ര​വ​ധി ട്രെ​യി​നു​ക​ൾ ക​ട​ന്നു​പോ​കു​ന്നു​ണ്ട​ങ്കി​ലും ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും ഷൊ​ർ​ണൂ​ർ ന​ഗ​രം സ്പ​ർ​ശി​ക്കാ​തെ ലി​ങ്ക് വ​ഴി​യാ​ണ് പോ​കു​ന്ന​ത്. ഇ​തേസ്ഥി​തിത​ന്നെ​യാ​ണ് കെഎസ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ കാ​ര്യ​ത്തി​ലും ഷൊ​ർ​ണൂ​രി​ൽ സം​ഭ​വി​ക്കു​ന്ന​ത്.

ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​നി​ൽ മു​ഴു​വ​ൻ കെഎസ്ആ​ർ​ടി​സി ബ​സു​ക​ളും വ​ര​ണ​മെ​ന്നും സ്റ്റാ​ൻ​ഡി​ൽ ക​യ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​തു​കൊ​ണ്ടൊ​ന്നും കെഎസ്ആ​ർ​ടി​സി വ​ഴ​ങ്ങി​യി​ല്ല. കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഷൊ​ർ​ണൂ​ർ ന​ഗ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും സ്റ്റാ​ൻ​ഡി​ൽ ക​യ​റ​ണ​മെ​ന്നും നാ​ട്ടു​കാ​രി​ൽ​നി​ന്നും വ്യാ​പ​ക ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts